ഏറ്റവും വേഗതയുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്രായ്; പ്രമുഖ നെറ്റ് വര്‍ക്കുകള്‍ പലതും പിന്നില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 04.09.2019) രാജ്യത്ത് ഏറ്റവും വേഗതയുള്ള ഫോര്‍ ജി മൊബൈല്‍ ഇന്റര്‍നെറ്റ് റിലയന്‍സ് ജിയോ 4ജി ആണെന്ന് ട്രായ് വെളിപ്പെടുത്തല്‍. ഭാരതി എയര്‍ടെല്ലിനെ പിന്നിലാക്കിയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതതയില്‍  റിലയന്‍സ് ജിയോ 4ജി ഒന്നാമതെത്തിയത്. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്)യുടെ മൈ സ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും വേഗമുള്ളതും, മുന്നിട്ട് നില്‍ക്കുന്നതുമായ നെറ്റ് വര്‍ക്ക് ജിയോയുടേതെന്ന് കണ്ടെത്തിയത്.

ഓഗസ്റ്റ് മാസത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശരാശരി സെക്കന്‍ഡില്‍ 20.8 എംബി വേഗതയാണ് ജിയോയുടേത്. എന്നാല്‍ എയര്‍ടെല്ലില്‍ 9.6 എംബിയും വോഡഫോണ്‍ 6.7 ഉം ഐഡിയ 6.3 എംബിയുമാണ് ശരാശരി 4ജി വേഗത.

ഏറ്റവും വേഗതയുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്രായ്; പ്രമുഖ നെറ്റ് വര്‍ക്കുകള്‍ പലതും പിന്നില്‍

Keywords:  National, Mumbai, News, Mobile, Jio, Idea, Airtel, Jio tops 4G download speed chart in August

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia