ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജപ്പാന്: കാതിലണിഞ്ഞ് നടക്കാവുന്ന കംപ്യൂട്ടറുമായി ഗവേഷകര് രംഗത്ത്. കണ്ണു ചിമ്മിയും നാക്കുകളുടെ അനക്കങ്ങളും കൊണ്ട് നിയന്ത്രിക്കാവുന്ന ടെക്നോ ലോകത്തെ ഈ അത്ഭുതം ജാപ്പനീസ് ഗവേഷകരാണ് തയ്യാറാക്കുന്നത്. ഹിരോഷ്മിയിലാണ് ഈ കമ്മല് കംപ്യൂട്ടറിന്റെ പരിക്ഷണോപയോഗം നടക്കുന്നത്. 2015 ഡിസംബര് 25 ഓടെ ഈ കുഞ്ഞനെ വിപണിയിലെത്തിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
വെറും 17 ഗ്രാം മാത്രംഭാരമുള്ള കമ്മല് കംപ്യൂട്ടര് ബ്ലൂത്ത് ടൂത്ത് സങ്കേതമുള്ള വയര്ലസ് ഉപകരണമാണ് . ജി.പി.എസ്, കോംപമ്പ്, ഗൈറോ സെന്സര്, ബാറ്ററി, ബാരോ മീറ്റര്, സ്പീക്കര്, മൈക്രോഫോണ് ഇതെല്ലാമുള്ള ഉപകരണമായാണ് ഗവേഷകര് ഈ കമ്മല് കംപ്യൂട്ടറിനെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഗൂഗിള് ഗ്ലാസ് പോലെ ശരീരത്തില് അണിയാവുന്ന കംപ്യൂട്ടറിങ്ങ് ഉപകരണങ്ങളുടെ ഭാവി സാധ്യത മുന്നില് കണ്ടാണ് ഗവേഷകര് ഇത്തരം ഒരു നൂതന കംപ്യൂട്ടര് തയ്യാറാക്കുന്നത്.
ഇയര് ക്ലിപ് ടൈപ്പ് ബിയര്ബില് പി.സി. എന്നറിയപ്പെടുന്ന ഈ ചെറു കംപ്യൂട്ടറില് ഒരു മൈക്രോ ചിപ്പും ഡാറ്റാ സ്റ്റോറേജ്ജ് സംവിധാനവും ഉണ്ട്. ഇതുവഴി യൂസര്മാര്ക്ക് സോഫ്റ്റ്വെയര്ലോഡ് ചെയ്യുകയുംമാവാമെന്ന് ഈ ഉപകരണം വികസിപ്പിക്കാന് നേതൃത്വം നല്കിയ ഹിരോഷിമാ സിറ്റി യൂണിവേഴ്സിറ്റിയിലെ കാസുഹിരോ ടാനിഗുച്ചി പറയുന്നത്.
ഇപ്പോള് പ്രാഥമിക രൂപത്തിലെത്തിയ ഈ സിസ്റ്റം ഐപോഡുപോലുള്ള മറ്റ് ഉപകരണങ്ങളുമായി വൈയലര്ലെസ് ആയി ബന്ധപ്പെട്ട് പ്രവര്ത്തിക്കാനും ഇതിന് ആകും. മാത്രമല്ല കണ്പുരികത്തിന്റെ ചലനം മൂക്കിന്റെ ചെറു ചലനം, പല്ലു ഞെരിക്കല് തുടങ്ങിയ പ്രവൃത്തികള് കൊണ്ട് ഇതില് നാവിഗേഷന് സാധ്യമാകുമെന്ന് ടാനിഗുച്ചി ചൂണ്ടിക്കാട്ടി. കണ്ണുകളുടേയും വായയുടേയും ചലനങ്ങളുടെ ഫലമായി കാതിനുള്ളില് ഉണ്ടാകുന്ന ചെറു ചലനങ്ങള് ഇന്ഫ്രാ റെഡ് സെന്സറുകളുടെ സഹായത്തോടെ മനസ്സിലാക്കിയാണ് ചെറു കംപ്യൂട്ടര് പ്രവര്ത്തിക്കുന്നത്.
സ്മാര്ട്ട് ഫോണുമായി ബന്ധിപ്പിച്ച് ഇന്റര്നെറ്റ് കണക്ട്വിട്ടിയുമാക്കാം. ദൂരെയുള്ള ആളുകളുമായി തത്സമയം ബന്ധപ്പെട്ടിരിക്കിക്കാന് ഇത് സഹായിക്കുമെന്നും ഗവേഷകര് പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.