സന്തോഷ വാർത്ത; ഐടി - ബിപിഎം അടുത്ത സാമ്പത്തിക വർഷത്തിൽ 3.75 ലക്ഷം ജീവനക്കാരെ നിയമിക്കുന്നു

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 24.12.2021) സന്തോഷവാർത്തയുമായി ഇൻഡ്യൻ ഇൻഫർമേഷൻ ടെക്‌നോളജി സെർവീസ് ആൻഡ് ബിസിനസ് പ്രോസസ് മാനജ്‌മെന്റ് (ഐടി-ബിപിഎം). കമ്പനി 2022 സാമ്പത്തിക വർഷത്തിൽ 3.75 ലക്ഷം ജീവനക്കാരെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 'ടീംലീസ് ഡിജിറ്റൽ' റിപോർട് ചെയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 10 മില്യൺ ആയി ഉയരുമെന്നും കരാർ ജീവനക്കാരുടെ എണ്ണം മൂന്ന് ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി ഉയരുമെന്നും റിപോർടിൽ പറയുന്നു.

  
സന്തോഷ വാർത്ത; ഐടി - ബിപിഎം അടുത്ത സാമ്പത്തിക വർഷത്തിൽ 3.75 ലക്ഷം ജീവനക്കാരെ നിയമിക്കുന്നു



ഈ സാമ്പത്തിക വർഷം കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡിജിറ്റൽ വൈദഗ്ധ്യങ്ങളാണ്. 'ഡിജിറ്റൽ നൈപുണ്യങ്ങൾക്കിടയിൽ, 13 വിഭാഗങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്, 2021 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനം വളർച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, കരാർ ജീവനക്കാരുടെ മേഖലയിലും വളർച കാണാം' - റിപോർട് വ്യക്തമാക്കുന്നു.

ഡിജിറ്റൽ നൈപുണ്യത്തിനായുള്ള കരാർ ജീവനക്കാരുടെ ആവശ്യം 50 ശതമാനം വളരും. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനവാണ്. ഡാറ്റ എൻജിനീയറിങ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്, ആർടിഫിഷ്യൽ ഇന്റലിജൻസ് കഴിവുകൾ എന്നിവയ്‌ക്ക് ഡിമാൻഡ് - സപ്ലൈ വിടവ് വർധിക്കുന്നതായും റിപോർട് കണ്ടെത്തി.

അതേസമയം നിയമനം ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള കരാറിനെ കൂടി അടിസ്ഥാനപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 17 ശതമാനം വളർചയോടെ മുഴുവൻ സമയ ജീവനക്കാർ മുന്നിട്ട് നിൽക്കുമെങ്കിലും ഗണ്യമായ നേട്ടമുണ്ടാക്കുക കരാർ ജീവനക്കാരാണ്. 2022 മാർചോടെ ഐടി കരാർ ജീവനക്കാരുടെ എണ്ണം 1.48 ലക്ഷം ആയി ഉയരുമെന്നാണ് പ്രതീക്ഷ.

ഇൻഡ്യൻ ഐടി-ബിപിഎം മേഖല അഭൂതപൂർവമായ വളർചയുടെ കൊടുമുടിയിലാണ്. ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ തൊഴിൽദാതാവായ (ഏകദേശം 4.47 ദശലക്ഷം ആളുകൾ) ഐടി-ബിപിഎം ഇൻഡ്യയെ ഡിജിറ്റൽ വൈദഗ്ധ്യത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ്. 43 ശതമാനം ഞങ്ങളുടെ ഉപഭോക്താക്കൾ ഈ വർഷം ഡിജിറ്റൽ വൈദഗ്ധ്യം 30 ശതമാനമോ അതിൽ കൂടുതലോ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഡിമാൻഡ്-സപ്ലൈ വിടവാണ് പ്രശ്‌നം, കഴിവുള്ളവരുടെ കുറവ് പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾ അവരുടെ എച് ആർ തന്ത്രങ്ങൾ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും ടീംലീസ് ഡിജിറ്റൽ സ്പെഷ്യലൈസ്ഡ് സ്റ്റാഫിംഗ് ഹെഡ് സുനിൽ സി പറഞ്ഞു.

Keywords:  New Delhi, India, News, Top-Headlines, Job, Technology, IT, IT-BPM Industry to Hire 3.75 Lakh Employees in Next Financial Year.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia