SSLV | ഇന്‍ഡ്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു
Aug 7, 2022, 10:26 IST
ADVERTISEMENT
ശ്രീഹരിക്കോട്ട: (www.kvartha.com) ഇന്‍ഡ്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ എസ്എസ്എല്‍വി (സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹികിള്‍) വിജയകരമായി വിക്ഷേപിച്ചു. ആദ്യ വിക്ഷേപണത്തില്‍ വാഹനം രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി നിര്‍മിച്ചിരിക്കുന്നത്.
രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് ഇന്‍ഡ്യയുടെ ഏറ്റവും പുതിയ ചെറു റോകറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാര്‍ഥികള്‍ നിര്‍മിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തില്‍ എസ്എസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്.
ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എല്‍വിയുടെ കാര്യത്തില്‍ വാഹനം വിക്ഷേപണ സജ്ജമാകാന്‍ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എല്‍വി പുതിയ മുതല്‍ക്കൂട്ടാകും.
ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എല്‍വിയുടെ ഒരു ചെറു പതിപ്പാണ് ഈ വാഹനം. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റര്‍ വ്യാസം. 500 കിലോമീറ്റര്‍ വരെ ഉയരത്തില്‍ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാന്‍ എസ്എസ്എല്‍വിയ്ക്ക് സാധിയ്ക്കും.
മൈക്രോസാറ്റ് ശ്രേണിയില്‍പ്പെട്ട ഇഒഎസ് 2 ന്റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയില്‍ ഈ ഓര്‍ബിറ്റില്‍ നമ്മള് സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാല ഉപഗ്രഹങ്ങള്‍ക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.
രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേഡിയോ ട്രാന്‍സ്മിറ്റര്‍, റേഡിയേഷന് കൗന്‍ഡര്‍ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. ഇന്‍ഡ്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും.
വിക്ഷേപണത്തിന് ശേഷം മൂന്ന് ഘട്ടങ്ങള്‍ക്ക് പിന്നാലെ, 12 മിനുട്ടും 36 സെകന്‍ഡും പിന്നിട്ടപ്പോള്‍ ഇഒഎസ 2 ഭ്രമണപഥത്തിലെത്തി. 50 സെകന്‍ഡുകള്‍ കൂടി പിന്നിടുമ്പോള്‍ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തി.
Keywords: News,National,India,Andhra Pradesh,Top-Headlines,Trending, Technology,Students, ISRO's maiden SSLV carrying earth observation and student satellites lifts off from Sriharikota spaceport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

