രാത്രി 12 മണിക്ക് ശേഷം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പരാതിയുമായി യുവാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 06.12.2020) ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയുമായി യുവാവ്. കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലാണ് സംഭവം. യുവാവ് വിവരം അറിഞ്ഞത് സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞപ്പോഴാണ്. കാറ്ററിംഗ് സ്ഥാപന ഉടമയായ ഷെനിര്‍ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് മെസേജുകള്‍ പോയത്.
Aster mims 04/11/2022

സംഭവത്തില്‍ സൈബര്‍ സെല്ലിനും കണ്ണൂര്‍ ഡിവൈഎസ്പിക്കും പരാതി കൊടുത്തിട്ടുണ്ട്. തുടര്‍ന്ന് യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം അതോറിറ്റിക്ക് പരാതി ഫോര്‍വേഡ് ചെയ്തതായി പോലീസ് അറിയിച്ചു.

രാത്രി 12 മണിക്ക് ശേഷം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പരാതിയുമായി യുവാവ്


മുപ്പതോളം സ്ത്രീകള്‍ക്കാണ് അശ്ലീല സന്ദേശങ്ങള്‍ എത്തിയത്. മലയാളത്തിലായിരുന്നു സന്ദേശങ്ങള്‍. താന്‍ ഉറങ്ങിയതിന് ശേഷമാണ് മെസേജുകള്‍ പോയതെന്നും, മെസേജ് കിട്ടിയ ചില സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചു പറയുമ്പോഴാണ് സംഭവമറിഞ്ഞതെന്നും ഷാനിര്‍ പറയുന്നു.

Keywords:  News, Kerala, Kannur, State, Abuse, Instagram, Social Network, Technology, Complaint, Police, Instagram account hacked and abuse message to girls in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia