ഭോണ്ട്‌സി ജയില്‍ ഹൈടെക് ആക്കി തടവുകാര്‍, ഇനിയെല്ലാം വിരല്‍ത്തുമ്പില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഛണ്ഡിഗഡ്: (www.kvartha.com 27.03.2017) ജയിലും ഹൈടെക് ആകുമോ? ഇത് തെളിയിച്ചിരിക്കുകയാണ് ഹരിയാനയിലെ ഭോണ്ട്‌സി ജയില്‍. സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ചകള്‍ കണക്കുകള്‍ കേസുകളുടെ ചരിത്രം എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇന്ന് രണ്ട് ക്ലിക്കുകളില്‍ ലഭിക്കും.

എന്നാല്‍ എങ്ങിനെയാണ് ഈ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതെന്ന് കേട്ടാല്‍ എല്ലാവരും ഞെട്ടും. തടവുകാര്‍ ഒഴിവുസമയത്ത് ഇരുന്നാണ് ഇത് നിര്‍മ്മിച്ചത്. ഫോണെക്‌സ് എന്നാണ് ഈ ആപ്പിന് പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് തടവുകാര്‍തന്നെ ജയിലിന്റെ പ്രവര്‍ത്തനത്തിനായി ഒരു ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നത്. ഇതിന് ലിംകബുക്ക് ഓഫ് റെക്കോര്‍ടില്‍ ഇടം നേടാനും സാധിച്ചിട്ടുണ്ട്.

ഒരേ തടവുമുറിയില്‍ തങ്ങുന്ന അനൂപ് സിങ്ങ്, ബല്‍വന്ദ് സിങ്ങ്, അജിത് സിങ്, രോഹിത് പഗരെ എന്നീ നാലു പേര്‍ ചേര്‍ന്നാണ് ഈ ആപ്ലിക്കേഷന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേകം സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചിരിക്കുന്നതും തടവുകാരനായ അമിത് മിശ്രയാണ്.എന്നാല്‍ ഒരു വര്‍ഷത്തെ തടവിന് ശിക്ഷക്കപെട്ട അമിതിനാണ് ആദ്യം ഇതിന്റെ നിര്‍മ്മാണത്തിന്റെ ചുമതലയുണ്ടായിരുന്നത്. എന്നാല്‍ തടവ് ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങിയതിനാല്‍ നാലംഗ സംഘത്തിലേക്ക് ചുമതല മാറുകയായിരുന്നു. അമിത് തന്നെയാണ് പുറത്തിറങ്ങും മുന്‍പ് എട്ട് ജയിലുകളില്‍ ഇത് ഇന്‍സ്‌റ്റോള്‍ ചെയ്തിരുന്നത്. ഇതിന് പുറമെ ഹരിയാനയിലെ 11 ജയിലുകളിലും ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുണ്ട്.

ഭോണ്ട്‌സി ജയില്‍ ഹൈടെക് ആക്കി തടവുകാര്‍, ഇനിയെല്ലാം വിരല്‍ത്തുമ്പില്‍

ഇതില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. ഇവര്‍ നാലുപേരും കംപ്യൂട്ടര്‍ എന്‍ജിനിയര്‍മാരല്ല എന്നത്. ജയിലില്‍ കഴിയുമ്പോള്‍ അമിത്തില്‍ നിന്നുമാണ് നാല്‍വര്‍ സംഘം പ്രോഗാമിങ്ങ് ഭാഷ പഠിച്ചത്. തുടര്‍ന്ന് നടത്തിയ പരിഷ്‌കരണത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ പരീക്ഷണം നടത്തിയത് ജയില്‍ ക്യാന്റീന്‍ കറന്‍സിരഹിതമാക്കി മാറ്റിയായിരുന്നു.

തടവുകാര്‍ ഓരോരുത്തരും അവരവരുടെ ദൈനംദിന ആവശ്യത്തിനായി ബയോമെട്രിക്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും ചെയ്തു.അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയാണ് ഉണ്ടായതെന്നും ഇപ്പോള്‍ ഈ പ്രവര്‍ത്തനത്തില്‍ അഭിമാനം തോന്നുന്നുവെന്നും ജയില്‍ സൂപ്രണ്ടായ ഹരീന്ദര്‍ സിങ്ങ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Inmates build software for better functioning of jail. It gives all the details of the accused and their visitors who visited them at what time everything is on one click. other thing this is developed by not engineers but accused itself.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia