ഗോദ്‌റെജ് എയ്‌റോസ്‌പെയ്‌സ് ബ്രഹ്മോസ് മിസൈലിനുള്ള നൂറാമതു എയര്‍ ഫ്രെയിം യൂണിറ്റ് കൈമാറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.12.2017) പ്രതിരോധ രംഗത്തെ ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലില്‍ ഉപയോഗിക്കുന്നതിനായി ഗോദ്‌റേജ് എയ്‌റോസ്‌പേസ് തയ്യാറാക്കിയ എയര്‍ ഫ്രെയിം അസംബ്ലികളുടെ നൂറാമതു യൂണിറ്റ് ബ്രഹ്മോസ് എയ്‌റോസ്‌പേസിനു കൈമാറി. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ശേഷി വര്‍ധിപ്പിക്കുന്ന മേഖലയ്ക്കായി വിലയേറിയ സംഭാവനകള്‍ നല്‍കുന്ന കമ്പനിയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ഈ നേട്ടം.

നാഴിക്കല്ലു പിന്നിടുന്ന ഈ നേട്ടം ആഘോഷിക്കുന്ന വേളയില്‍ ഗോദ്‌റേജ് എയ്‌റോസ്‌പേസ് സന്ദര്‍ശിച്ച ബ്രഹ്മോസ് എയ്‌റോസ്‌പേസ് സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ ഡോ. സുധീര്‍ മിശ്ര ഗോദ്‌റേജ് ആന്റ് ബോയ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജംഷിദ് എന്‍. ഗോദ്‌റെജില്‍ നിന്നാണ് നൂറാമത് എയര്‍ഫ്രെയിം യൂണിറ്റ് ഏറ്റു വാങ്ങിയത്.

ഗോദ്‌റെജ് എയ്‌റോസ്‌പെയ്‌സ് ബ്രഹ്മോസ് മിസൈലിനുള്ള നൂറാമതു എയര്‍ ഫ്രെയിം യൂണിറ്റ് കൈമാറി


രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ 17 വര്‍ഷമായി ഗോദ്‌റെജും ബ്രഹ്മോസും സഹകരിക്കുകയാണെന്നും അതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ജംഷിദ് എന്‍. ഗോദ്‌റെജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Godrej Aero, Technology, Industry Godrej Aero gets new BrahMos order.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia