വേമ്പനാട്കായല്‍ മാലിന്യമുക്തമാക്കാന്‍ ഉപഗ്രഹ നിരീക്ഷണം വേണമെന്ന് ഇന്തോ-യുകെ സംയുക്ത ഗവേഷക സംഗമം

 


ADVERTISEMENT

കൊച്ചി:(www.kvartha.com 26.01.2018) വേമ്പനാട്കായല്‍ മാലിന്യമുക്തമാക്കാന്‍ ഉപഗ്രഹ-റിമോട്ട് സെന്‍സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം.

ജലവിഭവ ഗവേഷണവുമായി ബന്ധപ്പെട്ട ഇന്തോ-യുകെ സംയുക്ത പദ്ധതിയുടെ ഭാഗമായി നടന്ന ത്രിദിന ഗവേഷക സംഗമത്തിലാണ് ഈ നിര്‍ദ്ദേശം. കേരളത്തിന്റെ ഏറ്റവും വലിയ ജലസ്രോതസ്സായ വേമ്പനാട്കായലില്‍ വന്‍തോതില്‍ മലിനീകരണം കണ്ടെത്തിയിട്ടുണ്ട്. കായലില്‍ മാലിന്യം കലരുമ്പോള്‍ തന്നെ തത്സമയം അറിയിപ്പ് ലഭിക്കുന്ന നിരീക്ഷണ സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ കായല്‍ മാലിന്യ മുക്തമാക്കുന്നത് എളുപ്പമാുകം.

മാലിന്യങ്ങളിലടങ്ങിയ രാസവസ്തുക്കള്‍ കായലില്‍ കലരുന്നതിലൂടെ മാലിന്യനിക്ഷേപം തത്സമയം തിരിച്ചറിയാനാകുന്ന സംവിധാനം ഒരുക്കാവുന്നതാണ്. ഇതിനായി ഉപഗ്രഹ-റിമോട്ട് സെന്‍സിംഗ് വിദ്യകള്‍ ഉപയോഗിക്കാമെന്നും ഇന്തോ-യുകെ ഗവേഷണ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനങ്ങളുടെവെളിച്ചത്തില്‍ നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

വേമ്പനാട്കായല്‍ മാലിന്യമുക്തമാക്കാന്‍ ഉപഗ്രഹ നിരീക്ഷണം വേണമെന്ന് ഇന്തോ-യുകെ സംയുക്ത ഗവേഷക സംഗമം

മലിനീകരണം ഏതൊക്കെ രീതിയില്‍കായലിന്റെ തീരങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തുന്നതിന് ഇന്തോ-യുകെ പദ്ധതിയുടെ കീഴില്‍ കൂടുതല്‍ പഠനം നടത്തും. ഇന്ത്യയിലെ ജലവിതരണ സംവിധാനം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഷ്‌കരിക്കേണ്ടതുണ്ട്. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ള ധാരാളമായി പാഴായി പോകുന്നത് തടയണം.

വിവിധ കൃഷിരീതികള്‍ക്കുള്ള ജലസേചന മാര്‍ഗ്ഗങ്ങളില്‍ വെള്ളം പാഴായി പോകുന്നത് തടയാന്‍ സ്മാര്‍ട് ജലസേജന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കണം. അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രാദേശിക ഭാഷകളില്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തണം. ശാസ്ത്രവിദ്യകളും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കണം. ജലവിഭവസംരക്ഷണത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും മൂന്ന് ദിവസം നീണ്ടു നിന്ന ഗവേഷക സംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു.

കേന്ദ്ര ഭൗമശാസത്ര മന്ത്രാലയവും യുകെയിലെ എണ്‍വയോണ്‍മെന്റ് റിസര്‍ച്ച് കൗണ്‍സിലും സംയുക്തമായാണ് ഗവേഷണ പദ്ധതി നടപ്പിലാക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ പൂനെ ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്ററോളജി, യുകെയിലെ സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് ഹൈഡ്രോളജിയുമായി ചേര്‍ന്നാണ് കൊച്ചിയില്‍ ഗവേഷക സംഗമം നടത്തിയത്.

നാന്‍സണ്‍ എണ്‍വയോണ്‍മെന്റല്‍ റിസര്‍ച്ച്-ഇന്ത്യ (നെര്‍സി)യുടെസഹകരണത്തോടെയായിരുന്നു പരിപാടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, സിഎംഎഫ്ആര്‍ഐ, കുസാറ്റ്, നാഷണല്‍ വാട്ടര്‍ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകര്‍ പങ്കെടുത്തു.

പാനല്‍ ചര്‍ച്ചയ്ക്ക് ഇന്തോ-യുകെ ഗവേഷണ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാരായഡോ ഹാരി നിക്‌സണ്‍, ഡോ എ കെ സഹായി എന്നിവര്‍ നേതൃത്വം നല്‍കി. ജലവിഭവ ഗവേഷണത്തില്‍ ഇന്തയും യുകെയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ ആരംഭിച്ചതാണ് സംയുക്ത ഗവേഷണ പദ്ധതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Water, Indo-UK team, Panel discussion, Vembanadu kayal, Indo-UK joint research meet to seek satellite surveillance in Vembanad Kayal

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia