വീലര്‍ ഐലന്‍ഡ് ഇനി കലാം ഐലന്‍ഡ്

 


ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com 05.06.2015) അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ഗുജറാത്തിന്റെ ആദരം. ഇന്ത്യയിലെ മിസൈല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ഒന്നായ വീലര്‍ ഐലന്‍ഡ് ഇനി അറിയപ്പെടുക മിസൈല്‍മാന്റെ പേരില്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഠ്‌നായിക് ആണ് കലാമിനോടുളള ആദരമായി വീലര്‍ ഐലന്‍ഡിന് കലാമിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. കേന്ദ്രം ഇപ്പോള്‍ അറിയപ്പെടുന്നത് കലാമിന്റെ പേരിലാണ്.

രാജ്യത്തെ ഏറ്റവും മികച്ച സൗകര്യമുളള പരീക്ഷണശാലകളിലൊന്നാണ് വീലര്‍ ഐലന്‍ഡിലേത്. ഒഡീഷ കടലിടുക്കിനോട് ചേര്‍ന്നാണ് പരീക്ഷശാല സ്ഥിതി ചെയ്യുന്നത്. ല്യൂട്ടിനന്റ് വീലര്‍ എന്ന എന്ന ഇംഗ്ലീഷ് കമാണ്ടന്റിന്റെ പേരാണ് പരീക്ഷണശാലയ്ക്ക് നല്കിയത്. ഇന്ത്യയുടെ പരീക്ഷണ വിജയങ്ങളില്‍പ്പെട്ട അഗ്നി, പ്രഹര്‍, നിര്‍ഭയ്, ആകാശ്, ബ്രഹ്മോസ് തുടങ്ങിയ മിസൈലുകള്‍ ഇവിടെ നിന്നാണ് വിക്ഷേപിച്ചത്.
   
വീലര്‍ ഐലന്‍ഡ് ഇനി കലാം ഐലന്‍ഡ്

SUMMARY: Wheeler Island, which is considered the most advanced missile testing site in India, will be renamed after Late Dr. APJ Abdul Kalam. For the man who was fondly called the “Missile Man”, this seems like a fitting tribute.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia