ഇന്ത്യന്‍ ഓഹരി വിപണി മികച്ച നേട്ടത്തില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 02.06.2017) ഇന്ത്യന്‍ ഓഹരി വിപണി മികച്ച നേട്ടത്തില്‍ മുന്നേറുന്നു. വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ന്ന് 31333നും ദേശീയ സൂചികയായ നിഫ്റ്റി 57 പോയന്റ് കൂടി 9674ലും എത്തി. ബാങ്കിങ്, ഐ ടി, വ്യവസായം, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ മികച്ച മുന്നേറ്റം പ്രകടമായി.

അദാനി പോര്‍ട്ട്, എന്‍ ടി പി സി, സിപ്ല, ടി സി എസ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ലുപിന്‍, കോള്‍ ഇന്ത്യ, ഐ ടി സി ലിമിറ്റഡ്, ഡോ റെഡ്ഢിസ്, എസ് ബി ഐ എന്നീ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ടാറ്റാ മോട്ടോര്‍സ് എന്നിവയുടെ വില്‍പ്പനയില്‍ 1.90 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ ഓഹരി വിപണി മികച്ച നേട്ടത്തില്‍

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ ആശങ്ക ഒഴിഞ്ഞതും, വിദേശവിപണിയില്‍ നിന്നും പണമൊഴുക്ക് തുടരുന്നതുമാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം. ഒപ്പം, വന്‍കിട കമ്പനികളുടെ മികച്ച പ്രവര്‍ത്തനപാദ റിപ്പോര്‍ട്ടുകളും ഏറെനാളായി വിപണിക്ക് കരുത്തുപകരുന്നു. അതേസമയം, രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. ഡോളറിനെതിരെ 64രൂപ 55പൈസയാണ് ഇന്നത്തെ ശരാശരി വിനിമയമൂല്യം.

Summary
: The Sensex ended up 135.70 points at 31273.29, while the Nifty closed higher by 37.40 points at 9653.50. The market breadth was narrow as 1,450 shares advanced against a decline of 1,243 shares, while 162 shares were unchanged.

Keywords: National, India, Bank, Technology, Report, Finance, A.K Balan, Nifty, Automobile, Airtel, Indian stock market, increase, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia