വാട്സാപ് നടപ്പിലാക്കാന്‍ പോകുന്ന സ്വകാര്യതാ നയത്തിനെതിരെ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് സി സി ഐ; 60 ദിവസത്തിനുള്ളില്‍ റിപോര്‍ട് സമര്പിക്കാന് നിര്‍ദേശം
Mar 25, 2021, 15:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 25.03.2021) അധികം താമസിയാതെ വാട്സാപ് നടപ്പിലാക്കാന്‍ പോകുന്ന സ്വകാര്യതാ നയത്തിനെതിരെ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (സിസിഐ). അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോട് 60 ദിവസത്തിനുള്ളില്‍ റിപോര്‍ട് സമര്‍പ്പിക്കാനാണ് സിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ സ്വകാര്യതാ നയവും ടേംസ് ഓഫ് സര്‍വീസുമായിരിക്കും അന്വേഷണത്തിന്റെ പരിധിയില്‍ വരിക. ഇന്ത്യയിലെ കോംപറ്റീഷന്‍ നിയമങ്ങളെ വളഞ്ഞ വഴിയില്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കില്‍ വിശദമായ അന്വേഷണം വേണമെന്നാണ് സിസിഐ പറയുന്നത്. സ്വമേധയാ അല്ലാതെ, ഉപയോക്താക്കളുടെ സമ്മതം പിടിച്ചുവാങ്ങിയ ശേഷം എന്തുതരം ഡേറ്റാ ഷെയറിങ് നടത്താനാണ് വാട്സാപും ഫെയ്സ്ബുകും ഉദ്ദേശിക്കുന്നത് എന്നതായിരിക്കും പ്രധാന അന്വേഷണം.
വാട്സാപിനും മാതൃ കമ്പനിയായ ഫെയ്സ്ബുകിനുമെതിരെയുള്ള നീക്കം തങ്ങള്‍ സ്വമേധയാ നടത്തുകയാണ് എന്നാണ് സിസിഐ പറഞ്ഞിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന റിപോര്‍ടുകളുടെ വെളിച്ചത്തിലാണ് മുന്നിട്ടിറങ്ങുന്നതെന്നും അവര്‍ അറിയിച്ചു. പുതിയ ഡേറ്റാ ശേഖരണം ഉപയോക്താക്കളെയും വിപണിയേയും എങ്ങനെ ബാധിക്കുമെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.
വാട്സാപ് വഴി നടത്തുന്ന ബിസിനസ് ചാറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്സ്ബുകും മറ്റു കമ്പനികളുമായും പങ്കുവയ്ക്കുമെന്നും സ്വാകാര്യ ചാറ്റുകള്‍ സ്വകാര്യമായി നിലനിര്‍ത്തുമെന്നുമാണ് വാട്സാപ് അവകാശപ്പെട്ടിരിക്കുന്നത്. യൂറോപ്പില്‍ വാട്സാപിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാതെയും ഉപയോക്താക്കള്‍ക്ക് ആപ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി നല്കുമ്പോള് എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് അത് നല്‍കാത്തതെന്നും പഠനവിധേയമാക്കും. വാട്സാപ് ഉപയോഗിക്കണമെങ്കില്‍ ഞങ്ങള്‍ പറയുന്നതു കേള്‍ക്കണം അല്ലെങ്കില്‍ ഉപേക്ഷിച്ചു പോകണെന്ന ധാര്‍ഷ്ട്യം വാട്സാപിന്റെ നീക്കത്തില്‍ കാണാമെന്നതും അന്വേഷണവിധേയമാക്കും.
Keywords: I ndia antitrust body orders investigation into WhatsApp’s privacy policy changes, New Delhi, News, Technology, Whatsapp, Facebook, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
