മൊബൈല്‍ ടവര്‍ ക്യാന്‍സറിന് കാരണമായെന്ന് 42 കാരന്റെ പരാതി; ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്; രാജ്യത്ത് മൊബൈൽ ടവറിന്റെ പ്രവര്‍ത്തനം തടയുന്നത് ആദ്യത്തെ സംഭവം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 12.04.2017) മൊബൈല്‍ ടവര്‍ ക്യാന്‍സറിന് കാരണമായെന്ന 42 കാരന്റെ പരാതിയെ തുടര്‍ന്ന് ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് വന്നതോടെ മൊബൈല്‍ ഫോണ്‍ ടവറുകളുടെ പരിണിത ഫലം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

വര്‍ധിച്ചുവരുന്ന ടവറുകള്‍ പക്ഷികള്‍ക്ക് ദോഷമുണ്ടാക്കുന്നു എന്ന് നേരത്തെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും റേഡിയഷന്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് രാജ്യത്ത് ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് ആദ്യ സംഭവമാണ്. 2002 ല്‍ അയല്‍വാസിയുടെ വീടിന് മുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബി എസ് എന്‍ എല്‍ ടവറില്‍ നിന്നുള്ള വികിരണങ്ങള്‍ 14 വര്‍ഷമായി പ്രവഹിക്കുന്നുണ്ടെന്നും അത് ക്യാന്‍സറിന് കാരണമായെന്നും പരാതിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം മൊബൈല്‍ ടവറുകള്‍ ക്യാന്‍സറിന് കാരണമാകുന്നു എന്നതിന് തെളിവില്ലെന്ന സര്‍ക്കാര്‍ വാദത്തിന് തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. കൂടാതെ പരാതിയില്‍ പറയുന്ന ബി എസ് എന്‍ എല്‍ ടവര്‍ ഏഴ് ദിവസത്തിനുള്ളില്‍ ഡി ആക്ടിവേറ്റ് ചെയ്യാനും ഉത്തരവില്‍ പറയുന്നു.

മൊബൈല്‍ ടവര്‍ ക്യാന്‍സറിന് കാരണമായെന്ന് 42 കാരന്റെ പരാതി; ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്; രാജ്യത്ത് മൊബൈൽ ടവറിന്റെ പ്രവര്‍ത്തനം തടയുന്നത്  ആദ്യത്തെ സംഭവം

Keywords: New Delhi, BSNL, Mobile, Supreme Court of India, Complaint, Cancer, Government, Radiation, Tower, Neighbor, House, De-Activate, In a first, SC orders BSNL to shut mobile tower over cancer patient's plea. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia