150 ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഐഎല്‍ജിഎംഎസ് സോഫ് റ്റ് വെയര്‍ വിന്യസിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.09.2021) സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഐഎല്‍ജിഎംഎസ് സോഫ് റ്റ് വെയര്‍ വിന്യസിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ നിര്‍വഹിച്ചു. ഓഫിസുകളിലേക്ക് പോകാതെ തന്നെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നത് ഭരണസംവിധാനത്തിനാകെ കൂടുതല്‍ വേഗത കൈവരിക്കുവാന്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

150 ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഐഎല്‍ജിഎംഎസ് സോഫ് റ്റ് വെയര്‍ വിന്യസിച്ചു
Aster mims 04/11/2022
ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതനമായ സോഫ് റ്റ് വെയര്‍ ആപ്ലികേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം (ഐഎല്‍ജിഎംഎസ്).

ആദ്യഘട്ടത്തില്‍ കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ് റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തുന്നതിനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നല്‍കാനുള്ള ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഐഎല്‍ജിഎംഎസിന്റെ തന്നെ ഭാഗമായുള്ള സിറ്റിസണ്‍ പോര്‍ടെലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്ന സര്‍കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐഎല്‍ജിഎംഎസ് ആപ്ലികേഷന്‍ വികസിപ്പിച്ചത്.

ഫ്രന്‍ഡ് ഓഫിസില്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അത് പരിശോധിച്ച് പൂര്‍ണമാണോ എന്നും അനുബന്ധ രേഖകളെല്ലാം ഉണ്ടോ എന്നും ഉറപ്പുവരുത്താനും സ്വീകരിക്കുന്ന അപേക്ഷ ഓണ്‍ലൈനായി തന്നെ പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പു കല്പിക്കാനും ഐഎല്‍ജിഎംഎസില്‍ സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. അപേക്ഷകളുടെ തല്‍സ്ഥിതി പൊതുജനങ്ങള്‍ക്ക് ഉള്‍പെടെ ട്രാക് ചെയ്യാനും സേവനം ഉറപ്പു വരുത്താനും സാധിക്കും.

കെട്ടിടത്തിന്റെ ഓണര്‍ഷിപ്, ബിപിഎല്‍ ഉള്‍പെടെ വിവിധ സെര്‍ടിഫികെറ്റുകള്‍ക്കുള്ള അപേക്ഷകള്‍, വസ്തു നികുതി ഒഴിവിനുള്ള അപേക്ഷ, വിവരാവകാശ അപേക്ഷ, എന്നിങ്ങനെ ഈസ് ഓഫ് ഡൂയിങ് ഉറപ്പാക്കുന്ന, ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ മുതല്‍ വികസന- പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു വരെയുള്ള സൗകര്യം ഐഎല്‍ജിഎംഎസിലും അതിന്റെ ഭാഗമായുള്ള സിറ്റിസന്‍ പോര്‍ടെലിലും ലഭ്യമാണ്.

നിലവില്‍ ലഭിക്കുന്നത് 213 സേവനങ്ങളാണ്. അവയുടെ എണ്ണം ഇനിയും വര്‍ധിക്കും. 303 പഞ്ചായത്തുകളിലാണ് നിലവില്‍ ഐഎല്‍ജിഎംഎസ് സേവനം ലഭ്യമായിട്ടുള്ളത്. ഈ പഞ്ചായത്തുകളില്‍
https://erp(dot)lsgkerala(dot)gov(dot)in/ എന്ന ലിങ്കിലൂടെയും ശേഷിക്കുന്ന 638 പഞ്ചായത്തുകളില്‍ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ http://citizen(dot)lsgkerala(dot)gov(dot)in/ എന്ന പോര്‍ടെലിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെഎം ഉഷ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രടെറി ശാരദാ മുരളീധരന്‍ ഐഎഎസ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച് ദിനേശന്‍ ഐഎഎസ്, ഇന്‍ഫര്‍മേഷന്‍ കേരള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐഎഎസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords:  ILGMS software has been deployed in over 150 Gram Panchayats, Thiruvananthapuram, News, Technology, Inauguration, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia