Student Found Dead | ഗുവാഹതി ഐഐടിയിലെ മലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ഥാപനത്തിൽ 5 വർഷത്തിനിടെ മരിച്ചത് പത്തിലധികം പേർ
Sep 17, 2022, 19:55 IST
ADVERTISEMENT
ഗുവാഹതി: (www.kvartha.com) ഗുവാഹതി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജി (IIT) യിലെ മലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവസാന വർഷ ബി ടെക് വിദ്യാർഥി സൂര്യ നാരായൺ പ്രേംകിഷോറാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 'വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർടത്തിന് അയച്ചിട്ടുണ്ട്', കമ്രൂപ് പൊലീസ് സൂപ്രണ്ട് ഹിതേഷ് സിഎച് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മരണത്തിൽ ഐഐടി അധികൃതർ അനുശോചനം രേഖപ്പെടുത്തി.
അതേസമയം ഗുവാഹതി ഐഐടിയിൽ ഒരു ദശാബ്ദത്തിനിടെ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുവാഹതി ഐഐടിയിൽ ആത്മഹത്യ ഉൾപെടെ 14 വിദ്യാർഥികൾ മരിച്ചതായി 2019 ഡിസംബർ രണ്ടിന് മാനവ വിഭവശേഷി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. ഈ കാലയളവിൽ 23 ഐഐടികളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് ഇവിടെയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.