പാൻ കാർഡ് നഷ്‌ടപ്പെട്ടാൽ വിഷമിക്കേണ്ട; 10 മിനിറ്റിനുള്ളിൽ വീട്ടിലിരുന്ന് സ്വന്തമാക്കാം; ലളിതമായ പ്രക്രിയ അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 25.03.2022) പാൻ (PAN) കാർഡ് ഇന്ന് ഒരു പ്രധാന രേഖയായി മാറിയിരിക്കുന്നു. ആദായ നികുതി റിടേണുകൾ മുതൽ എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കും ഇത് ആവശ്യമാണ്. എപ്പോഴെങ്കിലും നിങ്ങളുടെ പാൻ കാർഡ് നഷ്‌ടപ്പെട്ടാൽ, ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. പക്ഷേ വിഷമിക്കേണ്ട കാര്യമില്ല. ഇ-പാൻ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാത്തരം സാമ്പത്തിക ജോലികളും ചെയ്യാൻ കഴിയും. മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇ-പാൻ കാർഡ് സ്വീകരിക്കുന്നു. സൗകര്യാർത്ഥം ഇ-പാൻ കാർഡ് ഫോണിൽ സൂക്ഷിക്കാം.
                   
പാൻ കാർഡ് നഷ്‌ടപ്പെട്ടാൽ വിഷമിക്കേണ്ട; 10 മിനിറ്റിനുള്ളിൽ വീട്ടിലിരുന്ന് സ്വന്തമാക്കാം; ലളിതമായ പ്രക്രിയ അറിയാം

10 മിനിറ്റിനുള്ളിൽ വീട്ടിൽ ഇരുന്ന് ഇ-പാൻ കാർഡ് സ്വന്തമാക്കൂ

ഫിസികൽ പാൻ കാർഡിന്റെ മറ്റൊരു പകർപ് ലഭിക്കുന്നതിന് രണ്ട് പേജ് ഫോം പൂരിപ്പിക്കുന്നതിന് പകരം, 10 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിനായി ആധാറിലൂടെ ഇ-കെവൈസി നടത്തണമെന്ന് മാത്രം. എന്നിരുന്നാലും, ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾ നാമമാത്രമായ 8.26 രൂപ നൽകേണ്ടതുണ്ട്.

ഡൗൺലോഡ് പ്രക്രിയ ഇതാ

1- ആദ്യം ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് തുറക്കുക https://www(dot)onlineservices(dot)nsdl(dot)com/paam/requestAndDownloadEPAN(dot)html

2- ഇവിടെ 'ഡൗൺലോഡ് ഇ-പാൻ' ക്ലിക് ചെയ്ത് നിങ്ങളുടെ പാൻ നമ്പർ സമർപിക്കുക.

3- അതിനുശേഷം ആധാർ നമ്പറും ജനനത്തീയതിയും നൽകി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.

4- നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.

5- ഇപ്പോൾ പണമടക്കാനുള്ള ഓപ്ഷനുകൾ നിങ്ങളുടെ മുന്നിൽ ദൃശ്യമാകും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഓപ്ഷൻ തിരഞ്ഞെടുത്ത് പണമടയ്ക്കുക.

6- ശേഷം ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ കഴിയും.

7- ഇ-പാൻ തുറക്കാൻ പാസ്‌വേഡ് നൽകണം. ഇതിന്റെ പാസ്‌വേഡ് ഉപയോക്താവിന്റെ ജനനത്തീയതിയാണ്.

Keywords:  News, National, Top-Headlines, New Delhi, Pan card, House, Tax &Savings, Mobile Phone, Technology, Website, If PAN card is lost then do not worry; know more.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia