ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 21/04/2015) ഒട്ടേറെ സവിശേഷതകളുമായി എലാന്‍ഡ്രയുടെ ഹ്യൂണ്ടായ് എത്തി. ഹ്യൂണ്ടായിയുടെ പ്രീമിയം സെഡാനായ എലാന്‍ഡ്രയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് പുറത്തിറക്കിയത്. എലാന്‍ഡ്ര ഉപഭോക്താക്കളുടെ മനമറിഞ്ഞാണ് ഹ്യൂണ്ടായ് 16.3 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള എലാന്‍ഡ്ര വിപണിയിലിറക്കിയത്. ഡീസല്‍ മോഡല്‍ 22.7 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
വെര്‍ണയുടെ പരിഷ്‌ക്കരിച്ച പതിപ്പും ഐ20 ക്രോസ്ഓവറും ഹ്യൂണ്ടായി പുറത്തിറക്കിയത് അടുത്തിടെയാണ് . വില്‍പന അഞ്ചു ലക്ഷം യൂണിറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എലാന്‍ഡ്ര ഹ്യൂണ്ടായി പുറത്തിറക്കിയത്. എഞ്ചിന്‍ ഉള്‍പ്പെടെയുള്ള മെക്കാനിക്കല്‍ കാര്യങ്ങളില്‍ കാര്യമായ മാറ്റം വരുത്താതെ ആകര്‍ഷകമായ ഒട്ടനവധി സവിശേഷതകളോടെയാണ് എലാന്‍ഡ്ര പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്.
14.13 ലക്ഷം മുതല്‍ 17.94 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. ഡീസല്‍, പെട്രോള്‍ ഓപ്ഷനുകളില്‍ പുതിയ എലാന്‍ഡ്ര ലഭ്യമാകും. 14.13 ലക്ഷം മുതല്‍ 16.45 ലക്ഷം രൂപ വരെയാണ് പെട്രോള്‍ മോഡലുകളുടെ വില. അതേസമയം ഡീസല്‍ മോഡലുകള്‍ക്ക് 14.58 ലക്ഷം മുതല്‍ 17.94 ലക്ഷം രൂപ വരെയായിരിക്കും വില.
പുതുമയുള്ള ഫ്രണ്ട് ബംപര്‍, ക്രോം ഗ്രില്‍, എല്‍ഇഡി ലൈറ്റോടുകൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, പരിഷ്‌ക്കരിച്ച ഫോഗ് ലാംപ് എന്നിവയാണ് ഇതിന്റെ പുറമെയുള്ള മാറ്റങ്ങള്‍. അലോയ് വീലിന്റെ രൂപത്തിലും മാറ്റം പ്രകടമാണ്. ബെല്‍റ്റ് ലൈനില്‍ത്തന്നെയുള്ള ക്രോം ഡോര്‍ ഹാന്‍ഡില്‍, പുറകുവശത്തെ രണ്ടു ടോണ്‍ ബംപറുകള്‍ എന്നിവയും ഹ്യൂണ്ടായുടെ പ്രത്യേകതകളാണ്.
കറുത്തനിറത്തിലുള്ള ഇന്റീരിയര്‍, ലെതര്‍ സീറ്റുകള്‍, അലൂമിനിയം പെഡല്‍, ആംറെസ്റ്റ്, റിയര്‍ എസി വെന്റ്‌സ് എന്നിവയോടുകൂടിയ കണ്‍സോള്‍ ബോക്‌സ് എന്നിവ ഹ്യൂണ്ടായുടെ ഉള്‍വശത്തെ ആകര്‍ഷകമാക്കുന്നവയാണ്. 4.3 ഇഞ്ച് ടച്ച്‌സ്‌ക്രീനോടുകൂടിയ ന്യൂ ജെനറേഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ ഹ്യൂണ്ടായുടെ മറ്റൊരു പ്രത്യേകത. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആറു എയര്‍ബാഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തില്‍ 10 മില്യണ്‍ കാറുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായിയുടെ ഏക മോഡലും, ഈ നേട്ട കൈവരിച്ച 10 കാറുകളിലൊന്നുമാണ് എലാന്‍ഡ്ര.
വെര്‍ണയുടെ പരിഷ്‌ക്കരിച്ച പതിപ്പും ഐ20 ക്രോസ്ഓവറും ഹ്യൂണ്ടായി പുറത്തിറക്കിയത് അടുത്തിടെയാണ് . വില്‍പന അഞ്ചു ലക്ഷം യൂണിറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എലാന്‍ഡ്ര ഹ്യൂണ്ടായി പുറത്തിറക്കിയത്. എഞ്ചിന്‍ ഉള്‍പ്പെടെയുള്ള മെക്കാനിക്കല്‍ കാര്യങ്ങളില്‍ കാര്യമായ മാറ്റം വരുത്താതെ ആകര്‍ഷകമായ ഒട്ടനവധി സവിശേഷതകളോടെയാണ് എലാന്‍ഡ്ര പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്.
14.13 ലക്ഷം മുതല്‍ 17.94 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. ഡീസല്‍, പെട്രോള്‍ ഓപ്ഷനുകളില്‍ പുതിയ എലാന്‍ഡ്ര ലഭ്യമാകും. 14.13 ലക്ഷം മുതല്‍ 16.45 ലക്ഷം രൂപ വരെയാണ് പെട്രോള്‍ മോഡലുകളുടെ വില. അതേസമയം ഡീസല്‍ മോഡലുകള്‍ക്ക് 14.58 ലക്ഷം മുതല്‍ 17.94 ലക്ഷം രൂപ വരെയായിരിക്കും വില.
പുതുമയുള്ള ഫ്രണ്ട് ബംപര്‍, ക്രോം ഗ്രില്‍, എല്‍ഇഡി ലൈറ്റോടുകൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, പരിഷ്‌ക്കരിച്ച ഫോഗ് ലാംപ് എന്നിവയാണ് ഇതിന്റെ പുറമെയുള്ള മാറ്റങ്ങള്‍. അലോയ് വീലിന്റെ രൂപത്തിലും മാറ്റം പ്രകടമാണ്. ബെല്‍റ്റ് ലൈനില്‍ത്തന്നെയുള്ള ക്രോം ഡോര്‍ ഹാന്‍ഡില്‍, പുറകുവശത്തെ രണ്ടു ടോണ്‍ ബംപറുകള്‍ എന്നിവയും ഹ്യൂണ്ടായുടെ പ്രത്യേകതകളാണ്.
ആഗോളതലത്തില്‍ 10 മില്യണ്‍ കാറുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായിയുടെ ഏക മോഡലും, ഈ നേട്ട കൈവരിച്ച 10 കാറുകളിലൊന്നുമാണ് എലാന്‍ഡ്ര.
Also Read:
വധശ്രമം, പോലീസുകാരനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
Keywords: Hyundai launches new Elantra sedan priced up to Rs 17.94 lakh, New Delhi, Technology, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.