ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷന്‍ നിരത്തിലെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 17.04.2017) ജനപ്രിയ മോഡലായ ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യൂണ്ടായി മോട്ടോര്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് ലുക്കിനൊപ്പം എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മറ്റിക് അപ്ഗ്രഡേഷനും മോഡലിന് ലഭിച്ചിട്ടുണ്ട്. Era+, Magna+ വേരിയന്റുകളിലാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യുണ്ടായ് ലഭ്യമാക്കിയിരിക്കുന്നത്. റെനോ ക്വിഡ് വിപണിയില്‍ എത്തിയതോടെ വെല്ലുവിളിക്ക് മുന്നില്‍ ബുദ്ധിമുട്ടുന്ന ഇയോണിനെ പിന്തുണയ്ക്കുകയാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനിലൂടെ ഹ്യൂണ്ടായ് ലക്ഷ്യമിടുന്നത്.

2015 ന് നിരത്തില്‍ എത്തിയ ക്വിഡ് ചുരുങ്ങിയ കാലയളവിലാണ് മാര്‍ക്കറ്റ് ലീഡറായ മാരുതി ആള്‍ട്ടോയ്ക്കും ഹ്യൂണ്ടായി ഇയോണിനും മികച്ച എതിരാളിയായി മാറിയത്. വിപണിയില്‍ ആള്‍ട്ടോയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ലെങ്കിലും ക്വിഡിന്റെ ജനപ്രീതി ഇയോണിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു. ക്വിഡിന്റെ പ്രധാന ആകര്‍ഷണമായ 6.2 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റവും, ഫോണ്‍ ലിങ്കുമെല്ലാം ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്റെ ഫീച്ചറുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷന്‍ നിരത്തിലെത്തി

സ്‌പോര്‍ട്‌സ് എഡീഷന്‍ ഇയോണില്‍ ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തിന് പുറമേ സൈഡ് ബോഡി മൗള്‍ഡിങ്, റൂഫ് റെയില്‍സ് എന്നിവയും അഡീഷണലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 55 ബിഎച്ച് പി കരുത്തും 75 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യൂണ്ടായ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇയോണ്‍ സ്‌പോര്‍ട്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇയോണിന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന് 68 ബിഎച്ച് പി കരുത്തും 94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ കപ്പാസിറ്റി എഞ്ചിനാണ് ഹ്യുണ്ടായ് നല്‍കുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇയോണ്‍ സ്റ്റാന്‍ഡേര്‍ഡിലും ഉപഭോക്താവിന് ലഭിക്കുന്നത്. 3.88 ലക്ഷം മുതല്‍ 4.18 ലക്ഷം വരെയാണ് കാറിന്റെ ഡെല്‍ഹി എക്‌സ്‌ഷോറും വില.

Also Read:
സ്വത്ത് വില്‍പ്പനയില്‍ കമ്മിഷന്‍ കുറഞ്ഞുപോയതിന് കര്‍ഷകനെ ബ്രോക്കര്‍ കുത്തിപ്പരിക്കേല്‍പിച്ചു; ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords: Hyundai Eon sports edition launched at a starting price of Rs 3.88 lakh (Ex-Delhi), Kochi, Business, Technology, Mobil Phone, New Delhi, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia