അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് വേണ്ട പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് വന്‍ തിരക്ക്; അപേക്ഷകള്‍ 2,55,628, അനുമതി നല്‍കിയത് 22,790 പേര്‍ക്ക്
May 10, 2021, 13:11 IST
തിരുവനന്തപുരം: (www.kvartha.com 10.05.2021) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് വേണ്ട പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് വന്‍ തിരക്ക്. തിങ്കളാഴ്ച പതിനൊന്നു മണിവരെയുള്ള കണക്ക് പ്രകാരം 2,55,628 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 22,790 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്. 1,40,642 പേര്‍ക്ക് അനുമതി നിഷേധിച്ചു. 92,196 പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്.

അവശ്യവിഭാഗത്തില്പെട്ടവര്ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ ഉള്‍പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.
വാക്സിന് സ്വീകരിക്കാന്‍, മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായവ വാങ്ങുന്നതിന് സത്യവാങ്മൂലം മതിയാകും. അതിന്റെ മാതൃകയും ഈ വെബ് സൈറ്റില്‍ ലഭിക്കും. ഈ മാതൃകയില്‍ വെളളപേപ്പറില്‍ സത്യവാങ്മൂലം തയ്യാറാക്കാം. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അവശ്യവിഭാഗത്തില്‍പ്പെട്ട സര്‍കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
കല്യാണത്തിനോ മരണാനന്തര ചടങ്ങിനോ യാത്രചെയ്യേണ്ടവര്‍ക്ക് ഈ പാസിനായി അപേക്ഷിക്കാം. ചികിത്സയ്ക്കോ ആരോഗ്യ സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉള്ള യാത്രകള്‍ക്കും പാസ് ലഭിക്കും. ഈ-പാസ് ലഭിക്കുന്നതിനായി (pass.bsafe.kerala.gov.in) സന്ദര്‍ശിക്കുക.
Keywords: Huge rush for police online e-pass to travel in case of emergency; 2,55,628 applications were received and 22,790 were approved, Technology, Thiruvananthapuram, News, Health, Website, Application, Police, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.