ഹ്വാവേയുടെ കൃത്രിമ ബുദ്ധിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്കും
Jan 7, 2018, 12:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 06.01.2018) കൃത്രിമ ബുദ്ധിയുള്ള ഹ്വാവേയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്കും. ലണ്ടനില്‍ ഹ്വാവേ അവതരിപ്പിച്ച ഹോണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യയില്‍ എത്തും. ഈ മോഡലിന്റെ 64 ജിബി സ്‌റ്റോറേജും 4ജിബി റാമുമുള്ള വേര്‍ഷന് 29,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. (നികുതി കൂടാതെ)
ചൈനയില്‍ മാത്രമാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യം വിറ്റിരുന്നത്. കഴിഞ്ഞ മാസം ലണ്ടനിലാണ് രാജ്യാന്തര ലോഞ്ചിങ്ങ് നടന്നത്. ഫോണിനു ശക്തി പകരുന്നത് ഹ്വാവേയുടെ ഏറ്റവും മികച്ച മോഡലായ മെയ്റ്റ് 10 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്ന, കമ്പനി തന്നെ നിര്‍മിച്ച ഹൈസിലിക്കണ്‍ കിരിന്‍ 970 എസ് ഒ സി പ്രൊസസറാണ്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്ലെങ്കില്‍ മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും (എന്‍ പി യു) ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
5.99 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലെയാണ് മറ്റൊരു പ്രത്യേകത. (ഫുള്‍ വ്യൂ ക്യു എച്ച് ഡി ഐപിഎസ് എല്‍സിഡി, 1080X2160 പി എക്‌സ് റെസലൂഷന്‍). 18:9 ആണ് സ്‌ക്രീനിന്റെ അനുപാതം.
ഹ്വാവേയ് മെയ്റ്റ് 10, മെയ്റ്റ് 10 പ്രോ എന്നീ മോഡലുകളില്‍ കണ്ട മികച്ച ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍ ഈ മുന്‍ നിര മോഡലുകളെക്കാള്‍ വില കുറവായിരിക്കും എന്നതാണ് ഹോണര്‍ വ്യൂ 10 നെ ആകര്‍ഷകമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, Technology, Smart Phone, Mobile Phone, India, Price, News, Huawei's Honor View 10 To Introduce In India Soon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.