ഒരു രൂപ നാണയം മതി അവര്‍ക്ക് ട്രെയിന്‍ കൊള്ളയടിക്കാന്‍, ഇത് എങ്ങനെയെന്നല്ലേ?
Apr 15, 2017, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്ന: (www.kvartha.com 15.04.2017) ട്രെയിന്‍ കൊള്ളയടിക്കാന്‍ ഒരു രൂപ നാണയവും ആയുധം. മധ്യകിഴക്കന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ പിടികൂടിയ മോഷണസംഘത്തെ ചോദ്യംചെയ്തപ്പോഴാണ് ട്രെയിന്‍ കൊള്ളയടിക്കാന്‍ ഒരു രൂപ നാണയം വ്യാപകമായി ഉപയോഗിക്കുന്ന രീതി അധികൃതര്‍ മനസ്സിലാക്കിയത്.
ന്യൂഡല്‍ഹി- പട്ന രാജധാനി എക്സ്പ്രസിലെ 20 യാത്രക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും വിലയേറിയ വസ്തുക്കളും കൊള്ളയടിച്ച സംഭവത്തിലെ അന്വേഷണമാണ് മോഷ്ടാക്കളെ പിടികൂടുന്നതിലേക്ക് പോലീസിനെ നയിച്ചത്.
റെയില്‍വെ ട്രാക്കുകള്‍ തമ്മില്‍ വന്നുയോജിക്കുന്ന സ്ഥലത്ത് ഒരു രൂപ നാണയം തിരുകി വച്ച് സിഗ്നല്‍ സംവിധാനം തകരാറിലാക്കിയാണ് ഇവര്‍ ട്രെയിന്‍ കയറി മോഷണം നടത്തിവന്നത്. നാണയം തിരുകുന്നതോടെ പച്ചയ്ക്ക് പകരം റെഡ് സിഗ്നല്‍ തെളിയുകയും ട്രെയിന്‍ നിര്‍ത്താന്‍ ലോക്കോപൈലറ്റ് നിര്‍ബന്ധിതമാകുകയും ചെയ്യും. ഈ സമയത്ത് മോഷണ സംഘം വിവിധ ബോഗികളില്‍ നുഴഞ്ഞുകയറുകയും യാത്രക്കാരുടെ ബാഗുകളും മറ്റും മോഷ്ടിക്കുകയും ചെയ്യുന്നു.
പല സംഘങ്ങള്‍ രാജ്യവ്യാപകമായി ഇത്തരത്തില്‍ മോഷണം നടത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. മോഷണസംഘം ഒരു രൂപ നാണയവുമായി ട്രാക്കില്‍ കാത്തുനില്ക്കുമ്പോള് ഇവരില്‍ ഒരാള്‍ ട്രെയിനില്‍ യാത്രചെയ്യും. ട്രെയിന്‍ നിര്‍ത്തിയാല്‍ ഉടന്‍ ഇയാള്‍ മറ്റ് സംഘാംഗങ്ങള്‍ക്ക് ട്രെയിനില്‍ കയറാന്‍ വാതില്‍ തുറന്ന് നല്‍കും. എത്ര ട്രെയിനുകളില്‍ ഇങ്ങനെ ഈ സംഘം മോഷണം നടത്തി എന്ന് വ്യക്തമാക്കാന്‍ പോലീസ് തയാറായില്ല.
മുഗള്‍സരായി ഡിവിഷനില്‍ ഗാമര്ഭ ദ്വാര സ്റ്റേഷനുകള്‍ക്ക് മധ്യേയാണ് നാലംഗ സംഘം മോഷണം നടത്തിയത്. ഇവരില്‍ നിന്ന് രണ്ട് സെല്‍ഫോണ്‍, പഴ്സുകള്‍, എടിഎം കാര്‍ഡുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷണമുതലായി കണ്ടെടുത്തു. ഫത്തേ ഖാന് എന്ന 20 കാരനാണ് മോഷണസംഘത്തിന്റെ സൂത്രധാരനെന്ന് പോലീസ് അറിയിച്ചു. രാജ, ഓംപ്രകാശ് റാം, ചന്ദന്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍. പട്ന മുഗള്‍സരായി ഡിവിഷനില്‍ കൂടി കടന്നുപോകുന്ന പല ട്രെയിനുകളിലും ഇവര്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയതാണെന്ന് തെളിഞ്ഞു. രണ്ട് വര്‍ഷമായി ഇവര്‍ ഇപ്രകാരം മോഷണം നടത്തിവന്നതായാണ് സൂചന.
സൂത്രധാരനായ ഫത്തേ ഖാനെ ചോദ്യംചെയ്തപ്പോള്‍ അലഹബാദ്, ജാന്പൂര്, ഷാഹ് ഗഞ്ജ്, വാരണാസി, ചുനാര്‍, ബുക്സര്‍, ആരാ എന്നിവടങ്ങളിലെല്ലാം ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തി എന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിയാല്‍ഡാ രാജധാനി എക്സ്പ്രസ് മിര്‍സാപ്പൂരില്‍ സിഗ്നല്‍ തകരാറാക്കി മോഷണം നടത്തി. ഇതേ മാതൃക പിന്തുടര്ന്ന് വന്ന മറ്റൊരു സംഘം നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.
ബിഹാര്‍ മോഷണ സംഘം ചെന്നൈ- ഹൈദരബാദ് റൂട്ടിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വെ നിയോഗിച്ചിട്ടുള്ള ബിഹാറില്‍ നിന്നുള്ള ജോലിക്കാര്‍ക്ക് ഇപ്രകാരം ഒരു രൂപ നാണയം ഉപയോഗിച്ച് സിഗ്നല്‍ മാറ്റാനുള്ള സാങ്കേതിക അറിവുണ്ട്. ഇവരില്‍ നിന്നാകാം മോഷണ സംഘത്തിന് ഇത് പകര്‍ന്ന് കിട്ടിയതെന്ന് കരുതുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤

Also Read:
യുവതിയുടെ നഗ്ന ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: How criminals used Re 1 coin to stop Rajdhani Express and loot passengers, Patna, Railway, New Delhi, Report, Police, Arrest, Chennai, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.