ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 16.02.2017) ഇന്ത്യയിൽ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ച സ്‌കൂട്ടറുകളുടെ സൂപ്പർസ്റ്റാറായ ഹോണ്ട ആക്റ്റീവ 125 സി സിയുടെ പുതിയ പതിപ്പായ ബി എസ് IV ചൊവ്വാഴ്ച പുറത്തിറങ്ങി. ആറ് ലക്ഷത്തിലധികം കസ്റ്റമറുള്ള ആക്റ്റീവയുടെ പുതിയ പതിപ്പിൽ ബി എസ് IV എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് പുറന്തള്ളപ്പെടുന്ന എഞ്ചിന്റെ ചൂടിന്റെ അളവ് കുറക്കാൻ സഹായിക്കുമെന്ന് കമ്പനി പറയുന്നു.
ഹോണ്ടയുടെ എക്കോ ടെക്‌നോളജി (എച് ഇ ടി) യാണ് എഞ്ചിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് ഓൺ (എ എച് ഒ) എന്ന സംവിധാനമാണ് ലൈറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് മഞ്ഞ്, മഴ, വെളുപ്പ്, സന്ധ്യാസമയം തുടങ്ങി എല്ലാ സമയത്തും വണ്ടി സൗകര്യപ്രദമായി ഓടിക്കാൻ സഹായിക്കുമെന്നും അപകടം കുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
മറ്റേ ക്രസ്റ് മെറ്റാലിക്, പേൾ അമേസിംഗ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ബ്ളാക്ക്, റിബൽ റെഡ് മെറ്റാലിക് എന്നിങ്ങനെ ആകർഷകമായ കളറുകളിൽ ആക്ടീവ നിരത്തിലിറങ്ങും. സാധാരണ ആക്റ്റീവക്ക് 56,954 രൂപയും , സ്റ്റാൻഡേർഡ് ആക്റ്റീവക്ക് 58,900 രൂപയും അലോയ് ഡമിന് (സി ബി എസ്) 61,362 രൂപയുമാണ് ഡൽഹിയിലെ വില.
Summary: Honda Activa 125cc with BS-IV engine launched in India. Honda Motorcycle & Scooter India Pvt Ltd (HMSI), on Thursday launched the new Activa 125 at a price of Rs 56,954 (ex showroom, New Delhi) for the standard variant, Rs 58,900 for the Alloy Drum(with CBS) variant and Rs 61,362 for the Alloy Disc (with CBS) variant (all prices ex showroom, New Delhi)
ഹോണ്ടയുടെ എക്കോ ടെക്‌നോളജി (എച് ഇ ടി) യാണ് എഞ്ചിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് ഓൺ (എ എച് ഒ) എന്ന സംവിധാനമാണ് ലൈറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് മഞ്ഞ്, മഴ, വെളുപ്പ്, സന്ധ്യാസമയം തുടങ്ങി എല്ലാ സമയത്തും വണ്ടി സൗകര്യപ്രദമായി ഓടിക്കാൻ സഹായിക്കുമെന്നും അപകടം കുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
മറ്റേ ക്രസ്റ് മെറ്റാലിക്, പേൾ അമേസിംഗ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ബ്ളാക്ക്, റിബൽ റെഡ് മെറ്റാലിക് എന്നിങ്ങനെ ആകർഷകമായ കളറുകളിൽ ആക്ടീവ നിരത്തിലിറങ്ങും. സാധാരണ ആക്റ്റീവക്ക് 56,954 രൂപയും , സ്റ്റാൻഡേർഡ് ആക്റ്റീവക്ക് 58,900 രൂപയും അലോയ് ഡമിന് (സി ബി എസ്) 61,362 രൂപയുമാണ് ഡൽഹിയിലെ വില.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.