ചോര്‍ത്തിയെടുത്ത വനിതാ എംപിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായി

 


ADVERTISEMENT


ലണ്ടന്‍: (www.kvartha.com 20.08.2015) യുകെയിലെ പ്രതിരോധ ലബോറട്ടറിയില്‍ ജോലി ചെയ്യുന്ന ശാസ്ത്രഞ്ജന്‍, ഒരു വനിതാ എംപി എന്നിവരടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കേഴ്‌സ് പുറത്തുവിട്ടു. ഒരു അഡല്‍റ്റ്‌സ് ഓണ്‍ലി വെബ്‌സൈറ്റില്‍ നിന്നാണ് സര്‍ക്കാര്‍ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഡേറ്റിങ് വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണിലെ 370 ലക്ഷത്തോളം ഉപഭോക്താക്കളുടെ പേരുവിവരങ്ങളും ഹാക്കേഴ്‌സ് ചോര്‍ത്തിയെടുത്തതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ബ്രിട്ടനില്‍ നിന്നുളളവരുടെ വിവരങ്ങളാണ് കൂടുതല്‍ ചോര്‍ത്തിയിരിക്കുന്നത്.

124 ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍, 92 പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍, 50 പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. വിലാസം, വയസ്, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്.
         
ചോര്‍ത്തിയെടുത്ത വനിതാ എംപിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായി


SUMMARY: Scientists working in a top secret defence laboratory in the UK and a female MP are among hundreds of public servants whose personal details have been published online as alleged users of an adultery website in a "serious breach" of government security.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia