വരന്‍ ഉക്രൈനില്‍, വധു കേരളത്തിലും; സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു
Oct 23, 2021, 13:57 IST
ADVERTISEMENT
പുനലൂര്‍: (www.kvartha.com 23.10.2021) സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു. ഉക്രൈനിലുള്ള വരന്‍ ജീവന്‍കുമാര്‍ ആണ് പുനലൂരിലെ സബ് രെജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ ധന്യയെ 'നിയമപരമായി' വിവാഹം കഴിച്ചത്. സബ് രെജിസ്ട്രാര്‍ ടിഎം ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്.
കോവിഡ് സാഹചര്യത്തില്‍ നാട്ടിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഉക്രൈനില്‍ ജീവന്‍ ജോലി ചെയ്യുന്ന പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജീവന്‍കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാമാര്‍ടിനും ഓണ്‍ലൈനായി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വിവാഹ സെര്‍ടിഫികറ്റ് വധുവിന് കൈമാറി.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രെജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ജീവന്‍കുമാറിന് നാട്ടിലെത്താന്‍ സാധിച്ചില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും, സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ഓണ്‍ലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂര്‍ സബ് രെജിസ്ട്രാര്‍ ഓഫീസ് വേദിയായത്. അച്ഛന്‍ ദേവരാജനാണ് ജീവന്‍ കുമാറിന് പകരം രെജിസ്റ്ററില്‍ ഒപ്പുവച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

