ദേശീയ സുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപുകൾ കൂടി കേന്ദ്ര സർകാർ നിരോധിക്കുന്നു; ലിസ്റ്റിൽ ഇവ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 14.02.2022) ഇൻഡ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന 54 ചൈനീസ് ആപുകൾ കേന്ദ്രം നിരോധിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.
  
ദേശീയ സുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപുകൾ കൂടി കേന്ദ്ര സർകാർ നിരോധിക്കുന്നു; ലിസ്റ്റിൽ ഇവ

സ്വീറ്റ് സെൽഫി എച് ഡി, ബ്യൂടി ക്യാമറ - സെൽഫി ക്യാമറ, ഇക്വലൈസർ ആൻഡ് ബാസ് ബൂസ്റ്റർ, കാംകാർഡ് ഫോർ സെയിൽസ്ഫോഴ്‌സ്, ഐസലാൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി ചെസ്, ഓൺമിയോജി അരീന, ആപ് ലോക്, ഡ്യുവൽ സ്പേസ് ലൈറ്റ് എന്നിവ നിരോധിക്കപ്പെടുന്ന ആപുകളിൽ പെടും. ഇതിൽ കേന്ദ്ര സർകാർ നേരത്തെ നിരോധിച്ചവയും എന്നാൽ സ്വയം റീബ്രാൻഡ് ചെയ്ത് പുതിയ പേരുകളിൽ എത്തിയവയും ഉൾപെടുന്നു.

ഈ ആപുകളിൽ ഭൂരിഭാഗവും ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്നുവെന്നും ഇവ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്, വീചാറ്റ്, ഹലോ തുടങ്ങിയ ആപുകൾ രാജ്യത്ത് നിരോധിച്ചിരുന്നു.

Keywords: New Delhi, India, News,  China, Application, Central Government, Ban, National, Security, Technology, Media, Datas, Apps, Apps Ban, Chinese Apps, Govt to ban 54 Chinese apps that pose threat to national security: Sources.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia