ടിക് ടോക്കിനും ഹെലോ ആപ്പിനും പൂട്ടിടാനൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം; കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു; വിലക്കിന് സാധ്യത

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 18.07.2019) സോഷ്യല്‍ ആപ്പുകളായ ടിക് ടോക്കിനും ഹെലോ ആപ്പിനും പൂട്ടിടാനൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം. ഇരുകമ്പനികള്‍ക്കും ഐടി മന്ത്രാലയത്തിലെ സൈബര്‍ നിയമ/ഇ സുരക്ഷാ വിഭാഗം നോട്ടീസ് അയച്ചു. രാജ്യവിരുദ്ധമായ കാര്യങ്ങള്‍ക്ക് ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നിയമവിരുദ്ധ പ്രവൃത്തികള്‍ സംബന്ധിച്ചുള്ള ചോദ്യാവലിയുമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് ശരിയായ മറുപടി ലഭിച്ചില്ലെങ്കില്‍ രണ്ട് ആപ്പുകളും ഇന്ത്യയില്‍ നിരോധിക്കപ്പെടുകയോ അല്ലെങ്കില്‍ ഐടി നിയമം അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടി വരികയോ ചെയ്യും. ഉപഭോക്തൃവിവരങ്ങള്‍ അനധികൃതമായി പങ്കുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യാവലിയാണ് മന്ത്രാലയം അയച്ചത്.

ടിക് ടോക്കിനും ഹെലോ ആപ്പിനും പൂട്ടിടാനൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം; കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു; വിലക്കിന് സാധ്യത

മറ്റ് സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വലിയ തുക ചെലവഴിച്ചുവെന്ന ആരോപണവും ആപ്പുകള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ജൂലൈ 22 ന് മുമ്പ് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇത് പരാജയപ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവരങ്ങള്‍ ചൈനയിലേയ്ക്ക് കടത്തുന്നുണ്ടോ എന്നും മറ്റ് രാജ്യങ്ങളിലേയ്ക്കും മൂന്നാം കക്ഷികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ഭാവിയില്‍ കൈമാറുകയില്ലെന്നും ടിക് ടോക്കും ഹലോയും സര്‍ക്കാരിന് എങ്ങനെ ഉറപ്പ് നല്‍കുമെന്നും നോട്ടീസില്‍ ചോദിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Technology, Notice, Social Network, Government, Govt threatens to ban Tiktok, Helo; seeks reply on 'anti-India activities'
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia