ഉടൻ തന്നെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ലാതെ ഡിജിറ്റെൽ പേയ്‌മെന്റുകൾ നടത്താം; അതും സാധാരണ ഫോണുകളിൽ നിന്ന്; വിദൂര ഗ്രാമങ്ങളിൽ കുടുങ്ങുന്നവർക്ക് ആശ്വാസമേകും; ഇടപാട് 200 രൂപയ്ക്ക് താഴെ

 


മുംബൈ: (www.kvartha.com 24.01.2022) ഉടൻ തന്നെ ഇന്റർനെറ്റ് ഇല്ലാതെയും ഡിജിറ്റെൽ പേയ്‌മെന്റുകൾ നടത്താനാകും, അതും സാധാരണ ഫോണുകളിൽ നിന്ന് തന്നെ. നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇൻഡ്യ (എൻപിസിഐ), സജീവ ഇന്റർനെറ്റ് കണക്ഷനില്ലാത്ത ആളുകൾക്ക് യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രാപ്തമാക്കുന്നതിനായുള്ള ശ്രമങ്ങൾ അതിവേഗത്തിൽ നടത്തിവരികയാണ്.
                      
ഉടൻ തന്നെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ലാതെ ഡിജിറ്റെൽ പേയ്‌മെന്റുകൾ നടത്താം; അതും സാധാരണ ഫോണുകളിൽ നിന്ന്; വിദൂര ഗ്രാമങ്ങളിൽ കുടുങ്ങുന്നവർക്ക് ആശ്വാസമേകും; ഇടപാട് 200 രൂപയ്ക്ക് താഴെ

ഇതിന്റെ പേര് യുപിഐ ലൈറ്റ് എന്നായിരിക്കും. മൂന്ന് സർകാർ ഉദ്യോഗസ്ഥരും ഒരു ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഗ്രാമപ്രദേശങ്ങളിൽ ആദ്യം 200 രൂപയിൽ താഴെയുള്ള ഡിജിറ്റെൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അടുത്തിടെ പരിമിതമായ ഓഫ്‌ലൈൻ യുപിഐ പേയ്‌മെന്റുകൾ അനുവദിച്ചതിന് പിന്നാലെയാണ് എൻപിസിഐയുടെ നീക്കം. ഇന്റർനെറ്റ് കണക്ഷനില്ലാതെ 200 രൂപ വരെയുള്ള ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ജനുവരി അഞ്ചിന് ആർബിഐ അനുമതി നൽകിയിരുന്നു.

യുപിഐ ലൈറ്റ് ഫീചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അകൗണ്ടിൽ നിന്ന് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ കഴിയും. ഇതിനായി രണ്ട് പരിഹാരങ്ങൾ പരീക്ഷിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്ന് സിം ഓവർലേയും മറ്റൊന്ന് സോഫ്റ്റ്‌വെയർ അധിഷ്ഠിത പരിഹാരവുമാണ്. ഇന്റർനെറ്റ് ഇല്ലാതെ പേയ്‌മെന്റുകളും മറ്റ് സേവനങ്ങളും ഫോണിന്റെ സിം കാർഡ് ഉപയോഗിച്ച് നടത്തുന്ന സാങ്കേതികവിദ്യയാണ് സിം ഓവർലേ. ഇടപാട് സിം ഓവർലേ വഴിയാണ് നടക്കുന്നതെങ്കിൽ, അത് ടെലികോം നെറ്റ്‌വർക് ഉപയോഗിക്കുന്നു.

3ജി അല്ലെങ്കിൽ 4ജി നെറ്റ്‌വർകുകൾ ഇല്ലാതെ തന്നെ നെറ്റ്‌വർകുകളിൽ അപ്‌ഡേറ്റുകൾ ലഭിക്കുന്ന, മുൻ നോകിയ ഫോണുകളിലെ പാമ്പ് ഗെയിമിന് സമാനമാണ് ഒ ടി എ എന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. എന്നാൽ ഇത് മുമ്പ് ഉപയോഗിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായിരിക്കും.

ഉപയോക്താക്കൾ അവരുടെ ബാങ്കിന്റെ പ്രോടോകോൾ അനുസരിച്ച് നാലോ ആറോ അക്കമുള്ള പിൻ സജ്ജീകരിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സിം ഓവർലേ രീതിയിൽ നടത്തുന്ന പേയ്‌മെന്റുകൾ യുപിഐ സിസ്റ്റത്തിന് കീഴിൽ എൻപിസിഐ നിയന്ത്രിക്കുന്ന സെർവറുകളിലേക്ക് റൂട് ചെയ്യുകയും അവിടെ നിന്ന് സാധാരണ യുപിഐ നെറ്റ്‌വർകിൽ ഇടപാടുകൾ നടക്കുകയും ചെയ്യും. ഈ മുഴുവൻ പ്രക്രിയയും ഇന്റർനെറ്റിന് പകരം എസ്എംഎസ് നെറ്റ്‌വർകിൽ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


Keywords:  News, National, Mumbai, Government, Online, Cash, Internet, India, Technology, Top-Headlines, UPI Lite, Payment, Govt testing UPI Lite to allow payments without internet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia