പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍
Mar 9, 2021, 12:38 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 09.03.2021) പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകും. ഇനിമുതല്‍ ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും.
അപേക്ഷകന്‍ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഇതില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ (ടെസ്റ്റ് ഒഴികെ) സംസ്ഥാനത്ത് നേരത്തേ തന്നെ ഓണ്‍ലൈനാക്കിയതാണ്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
സോഫ് റ്റ് വെയറില്‍ ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക.
ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകും. വില്‍ക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാര്‍ നിര്‍ബന്ധമാക്കി. പഴയ രജിസ്ട്രേഷന്‍ സര്‍ടിഫികറ്റ് ഓഫിസില്‍ ഹാജരാക്കേണ്ടതില്ല. വാങ്ങുന്നയാളിന് കൈമാറിയാല്‍ മതി. വസ്തു ഇടപാടില്‍ മുന്‍പ്രമാണങ്ങള്‍ സൂക്ഷിക്കുന്നതുപോലെ ഇത് പുതിയ രജിസ്ട്രേഷന്‍ സര്‍ടിഫികറ്റിനൊപ്പം സൂക്ഷിക്കാം. ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകും.
വായ്പ പൂര്‍ണമായും അടച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ടിഫികറ്റില്‍ രേഖപ്പെടുത്തുന്നതും അവസാനിപ്പിക്കും. പകരം ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് ഡിജിറ്റല്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും. രജിസ്ട്രേഷന്‍ സര്‍ടിഫികറ്റുമായി ഓഫിസിലെത്തുന്നതും ഒഴിവാകും. ഫിനാന്‍സ് കുടിശ്ശിക ഇല്ലെന്നതിനുള്ള തെളിവിനായി ഓണ്‍ലൈനില്‍ പരിശോധിക്കാം.
Keywords: Govt rolls out Aadhaar-based driving license and registration services: All you need to know, New Delhi, News, Driving Licence, Online, Auto & Vehicles, Application, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
