മരണാനന്തരം നിങ്ങളുടെ ഇമെയിലുകള്‍ക്ക് എന്ത് സംഭവിക്കും

 


ADVERTISEMENT

മരണം പലപ്പോഴും ക്ഷണിക്കപ്പെടാതെയാകും കടന്നുവരുക. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിവെച്ചാകും നമ്മളില്‍ പലരും യാത്രയാവുക... ഓഫീസിലും വീട്ടിലും ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, അക്കൗണ്ട് വിവരങ്ങള്‍, അങ്ങനെ ഒരുപിടി കാര്യങ്ങളും പലപ്പോഴും നമുക്കൊപ്പം മണ്ണടിയും. പലപ്പോഴും നമ്മുടെ ഇമെയില്‍ ഐഡിയിലും മറ്റുമായിരിക്കും ഇത്തരം വിവരങ്ങള്‍ ഉണ്ടാവുക. അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡ് ആരോടും പങ്കുവെക്കാത്തവര്‍ ആണെങ്കിലും അതിലെ വിവരങ്ങള്‍ അജ്ഞാതമായി തുടരും.

നിങ്ങളുടെ മരണശേഷം നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ രംഗത്തെത്തി.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ നോക്കാനാകാതെ വരുന്ന പക്ഷം ഗൂഗിള്‍ സേവനങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ എന്തുചെയ്യണമെന്ന് നമുക്ക് തന്നെ നിര്‍ദേശിക്കാനാകുന്ന 'ഇനാക്ടീവ് അക്കൗണ്ട് മാനേജര്‍' (Inactive Account Manager) എന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

അവസാന ലോഗിന് ശേഷം മൂന്നു മാസത്തേക്കോ, ആറു മാസത്തേക്കോ, 12 മാസത്തേക്കൊ അക്കൗണ്ട് പ്രവര്‍ത്തരഹിതമാണെങ്കില്‍ ഡാറ്റ മായ്ച്ചുകളയാന്‍ ഇതില്‍ അവസരമൊരുക്കുന്നു. അക്കൗണ്ട് വേറൊരാള്‍ക്ക് കൈമാറുകയോ അല്ലെങ്കില്‍ ചില കോണ്‍ടാക്ടുകളിലേക്ക് ഡാറ്റാ അയച്ചുകൊടുക്കാനും ഈ ഫീച്ചറില്‍ നിര്‍ദേശിക്കാം. ജീമെയില്‍, ഗൂഗിള്‍ പ്‌ളസ്, യുട്യൂബ്, പിക്കാസ, ബ്‌ളോഗര്‍, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയിലാണ് ഇനാക്ടീവ് മാനേജര്‍ നടപ്പിലാക്കിയിട്ടുള്ളത്.

യൂസര്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്കോ സെക്കന്‍ഡറി ഇമെയിലിലേക്കോ അലര്‍ട്ട് അയച്ച ശേഷമാകും ഗൂഗിള്‍ ഇനാക്ടീവ് അക്കൗണ്ട് മാനേജറിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക.

മരണാനന്തരം നിങ്ങളുടെ ഇമെയിലുകള്‍ക്ക് എന്ത് സംഭവിക്കും Summary: Are you worried who will read some of your very personal and saved emails or conversation after you are dead ? Stop worries as help is on the way. Finally Google has found a way by launching inactive account manager page that can be used as a “Digital Will”. Google is asking people what they want to happen to their digital photos, documents and other virtual belongings after they die or become incapacitated.

An “Inactive Account Manager” can be used to direct Google to pass on data from online venues such as Google Drive, Gmail, YouTube, or social network Google+ to particular people, or be deleted after being dormant for too long.

In a message at an account settings page, Google gives people the option of sharing their data with a trusted friend or family member, or having their account deleted.
Google lets people specify how long to wait before taking action, and the California based internet giant will send account holders email or text message reminders before “timeout” periods are ended.
In setting up the Google Inactive Account Manager, users will be able to select a length of time the account must be inactive before the alert goes out. Then, up to ten trusted individuals will receive a customized information on how to proceed or handle the account.

Keyword: Google, personal and saved emails, Inactive Account Manager
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia