ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 03.09.2015) ടെക് ഭീമന്മാരായ ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്ട് ഫോണും, ഹുവായ് നെക്‌സസ് ഫോണും സെപ്റ്റംബര്‍ 29ന് വിപണിയിലെത്തും. ഇത്തവണ നെക്‌സസ് മോഡലിന്റെ വരവ് നേരത്തേയാണ്. സാധാരണയായി ഇതിന് മുന്‍പ് ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍ പുറത്തിറക്കിയിരുന്നത് ഒക്ടോബറിലായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയല്‍ നടന്ന ചടങ്ങിലാണ് ഗൂഗിള്‍ നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയത്. ചെറിയ സ്മാര്‍ട്ട് ഫോണ്‍ എല്‍ജിയും, വലുത് ഹുവായ്‌യുമാണ് നിര്‍മിച്ചിരിക്കുന്നത്. ഗൂഗിള്‍ നെക്‌സസ് 5നും നെക്‌സസ് 4നും ശേഷമുളള എല്‍ജിയുടെ മൂന്നാമത്തെ ഫോണാണിത്. എന്നാല്‍ ഹുവായ്‌യുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണമാണിത്.
5.2 ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലേയാണ് എല്‍ജി നെക്‌സസിലുളളതെന്നാണ് വിവരം. 808 ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3 ജിബി റാം, അഞ്ച് മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 12.3 മെഗാ പിക്‌സല്‍ റെയര്‍ ക്യാമറ, 2700 എംഎഎച്ച് ബാറ്ററി ബാക്ക്അപ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹുവായില്‍ 64ജിബിയുടെ സ്‌റ്റോറേജ് കപ്പാസിറ്റിയാണ് ഫോണിനുളളത്. 810 സ്‌നാപ് ഡ്രാഗണ്‍ പ്രോസസര്‍, 5.7 ഇഞ്ച് ഡിസ്‌പ്ലേ, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയും പ്രത്യേകതയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

