ഗൂഗിളിന്റെ റോബോട്ട് കാറുകള്‍ ഉടന്‍ തന്നെ നിരത്തില്‍ ഇറങ്ങിയേക്കും
May 17, 2015, 13:32 IST
ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com 17/05/2015) ഗൂഗിള്‍ പുതുതായി വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ റോബോട്ട് കാറുകള്‍ ഉടന്‍ തന്നെ പൊതു നിരത്തുകളില്‍ ഇറങ്ങിയേക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ ഈ അടുത്ത് കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ റോബോട്ട് കാറുകള്‍ നിറത്തില്‍ ഇറക്കിയിരുന്നു. എങ്കിലും ട്രാഫിക് അധികമുള്ള പ്രദേശങ്ങളില്‍ കാറുപയോഗിച്ച് പരീക്ഷണം നടത്താന്‍ ഗൂഗിള്‍ ഇത് വരെ തയ്യാറായിട്ടില്ല.
പൂര്‍ണ്ണമായും ഡ്രൈവറിന്റെ സഹായം ഇല്ലാതെ ആയിരിക്കില്ല റോബോട്ട് കാറുകള്‍ രംഗത്തിറങ്ങുക. പകരം ആവശ്യം വരുന്ന സമയത്ത് മാത്രം ഡ്രൈവര്‍ ഇടപെടുന്ന സംവിധാനം ആണ് റോബോട്ട് കാറുകളില്‍ ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്.
ഓരോ തവണ പരീക്ഷണം നടത്തുമ്പോഴും പുതുതായി വരുത്തേണ്ട മാറ്റങ്ങളെ പറ്റി തങ്ങള്‍ ആലോചിക്കുകയാണെന്ന് ഗൂഗിളിന്റെ സിസ്റ്റം ഇഞ്ചിനീയറായ ജെയിം വയ്ടോ പറഞ്ഞു.
നിലവില്‍ സ്റ്റിയറിംഗ് വീലുകള്‍ ഇല്ലാത്ത റോബോട്ട് കാറുകളുടെ മോഡലാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.
കാറുകളുടെ വിശ്വാസ്യതയും ഉറപ്പും പരിശോധിക്കാന്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു എന്ന് വെയ്ടോ പറഞ്ഞു. പരീക്ഷണാര്‍ത്ഥം ആയിരക്കണക്കിന് മയിലുകള്‍ ഇതിനോടകം തന്നെ റോബോട്ട് കാറുകള്‍ ഓടിക്കഴിഞ്ഞു എന്നും വെയ്ടോ കൂട്ടിച്ചേര്‍ത്തു.
അധികം വൈകാതെ തന്നെ റോബോട്ട് കാറുകള്‍ പൊതു ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രൊജക്റ്റിന്റെ തലവനായ ക്രിസ് ഉംസാന്‍ തന്റെ ബ്ലോഗ്ഗിലൂടെ അഭിപ്രായപ്പെട്ടു.
SUMMARY: Google decides to launch Robot Car for the public soon. Google conducted several experiments with the Robot Car in California recently.
Keywords: Google, Robot Car, Public, Launch, Techology
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

