ഗൂഗിള്‍ പേ ടെസ് ആപ്ലിക്കേഷനില്‍ മാറ്റങ്ങള്‍ പരീക്ഷിക്കുന്നു, പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു:(www.kvartha.com 27/08/2019) പണമിടപാട് സേവനം നല്‍കുന്ന ഗൂഗിളിന്റെ ടെസ് ആപ്ലിക്കേഷനില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് കമ്പനി. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഡാര്‍ക്ക് മോഡ് ഓപ്ഷനാണ് പുതുതായി ഗൂഗിള്‍ പേ ആപ്ലികേഷനില്‍ കൊണ്ടുവന്നിരിക്കുന്നത്. ഗൂഗിള്‍ പേ ആപ്പിന്റെ 2.96.264233179 എന്ന പതിപ്പിലാണ് ഡാര്‍ക്ക് മോഡ് സൗകര്യമുണ്ടാവുക.

അധികം വൈകാതെ തന്നെ ഗൂഗിള്‍ പേയിലെ ഡാര്‍ക്ക് തീം ഉള്‍പ്പെടുന്ന 2.96 പതിപ്പ് പ്ലേസ്‌റ്റോറില്‍ എത്തും. കറുത്ത പശ്ചാത്തലം തങ്ങളുടെ പ്രധാന ആപ്ലിക്കേഷനുകളിലും അവതരിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. ഡാര്‍ക്ക് മോഡിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അപ്‌ഡേറ്റുകളാണ് ആന്‍ഡ്രോയിഡിന്റെ പത്താം പതിപ്പില്‍ വരാനിരിക്കുന്നത്.

ഗൂഗിള്‍ പേ ടെസ് ആപ്ലിക്കേഷനില്‍ മാറ്റങ്ങള്‍ പരീക്ഷിക്കുന്നു, പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ പേ ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ആപ്ലിക്കേഷനില്‍ മുഴുവനായും ഡാര്‍ക്ക് തീം നല്‍കിയിരുന്നില്ല. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ആപ്ലിക്കേഷന്‍ മുഴുവന്‍ ഡാര്‍ക്ക് മോഡിലാണെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bangalore, National, Technology, Google Pay Finally Gets Dark Mode Ahead of Android 10 Launch 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia