ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 93 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി:  ഡല്‍ഹി സാങ്കേതികവിദ്യാ സര്‍വകലാശാലയില്‍ ഗൂഗിള്‍ നടത്തിയ കാമ്പസ് ഇന്റര്‍വ്യൂവിലൂടെ  കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഹിമാന്‍ഷു ജിന്‍ഡാലിനെ ജോലിക്ക് തെരഞ്ഞെടുത്തു. 93 ലക്ഷം രൂപയുടെ പ്രതിവര്‍ഷ ശമ്പളത്തിലാണ് ഹിമാന്‍ഷുവിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഡല്‍ഹി സാങ്കേതികവിദ്യാ സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ശമ്പളത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ജോലി ലഭിക്കുന്നത്. ശമ്പളത്തിനു പുറമെ  ഗൂഗിളിന്റെ 125 ഓഹരികളും ഹിമാന്‍ഷു ജിന്‍ഡാലിന് ലഭിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഗൂഗിള്‍ അധികൃതര്‍ വെളിപ്പെടുത്തി .

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍  93 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം
ഇതേ സര്‍വകലാശാലയില്‍ പഠിക്കുന്ന മറ്റൊരു അവസാന വര്‍ഷ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ നിലേഷ് അഗര്‍വാളിന് അമേരിക്കന്‍ ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍  എപ്പിക്കില്‍ നിന്നും പ്രതിവര്‍ഷം 70 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ട്.

ആഗസ്ത് ഒന്ന് മുതല്‍ നാല്‍പ്പതിലേറെ കമ്പനികളാണ് ഡല്‍ഹി സാങ്കേതിക സര്‍വകലാശാല സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.

ഇവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇതുവരെ 265 പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹിമാന്‍ഷു ജിന്‍ഡാലിനാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള  ജോലി വാഗ്ദാനം ലഭിച്ചത്. പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ജോലിയില്‍ കയറാനാണ് ഹിമാന്‍ഷുവിന്റെ തീരുമാനം.

Also Read:
വാഹനാപകടത്തില്‍ പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു
Keywords:  Himanshu  Jindal,New Delhi, Google, Technology, Indian student, Salary, National,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia