‘വേസ്’ ഏറ്റെടുക്കാന്‍ ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും രംഗത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാംഗ്ളൂര്‍: ഇസ്രായേലി മൊബൈല്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ വേസ് (Waze) ഏറ്റെടുക്കാന്‍ ഗൂഗിളും രംഗത്ത്. വേസ് ഏറ്റെടുക്കാന്‍ ഫേസ്ബുക്ക് അടക്കം
സ്ഥാപനങ്ങള്‍ രംഗത്ത് വന്നത് പരസ്യമായതിനെ തുടര്‍ന്ന് ഗൂഗിളും വേസിനെ സമീപിച്ചതായി ബ്ളൂംബര്‍ഗ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

ഒരു ബില്യണ്‍ ഡോളറിലധികമാണ് ‘വേസി’ന്‍െറ സ്ഥാപകര്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചന. ഒന്നിലധികം സ്ഥാപനങ്ങളുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ചകള്‍ നടത്തുന്നുണ്ടെങ്കിലും അവസാനവട്ട ധാരണ ആയിട്ടില്ലെന്നും തല്‍ക്കാലം സ്വതന്ത്രമായി നില്‍ക്കാനാണ് ‘വേസ്’ താല്‍പര്യപ്പെടുന്നതെന്നും ബ്ളൂംബര്‍ഗ് ന്യൂസ് പറയുന്നു. എന്നാല്‍ ഫേസ്ബുക്ക് ഒരു ബില്യണിലധികം ഡോളര്‍ വാഗ്ദാനം ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അംഗങ്ങളുടെ മൊബൈല്‍ഫോണുകളില്‍ നിന്നുള്ള സാറ്റലൈറ്റ് സിഗ്നലുകള്‍ ഉപയോഗിച്ച് മാപ്പുകളും ട്രാഫിക്ക് വിവരങ്ങളും സൃഷ്ടിക്കുകയും അത് പങ്കുവെക്കുകയുമാണ് ‘വേസ്’ ചെയ്തുവരുന്നത്.
റിയല്‍ടൈം ട്രാഫിക്ക് രംഗത്ത് റിയല്‍ടൈം സേവനം നല്‍കുന്ന ‘വേസി’ന്‍െറ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്.
‘വേസ്’ ഏറ്റെടുക്കാന്‍ ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും രംഗത്ത്

Summary: Google Inc is considering buying Israeli mobile satellite navigation startup Waze Inc, which may lead to a bidding war with Facebook Inc, Bloomberg news reported, citing people familiar with the matter.
Waze is seeking more than $1 billion and is fielding expressions of interest from multiple parties, said Bloomberg, citing a source.
Other media have reported that Facebook Inc has held talks to buy Waze for as much as $1 billion. Google and other parties approached Waze after the Facebook talks became public but none of the bidders are close to clinching a deal, Bloomberg said, adding that the startup might decide to remain independent.

Keyword: Google, Fcebook, Mobile satellite navigation startup, Waze
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia