ഗൂഗിളില്‍ നിന്ന് ഇനി സൗജന്യ എസ് എം എസ്സുകളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗൂഗിളില്‍ നിന്ന് ഇനി സൗജന്യ എസ് എം എസ്സുകളും
മുംബയ്: നവീന സൗകര്യങ്ങളൊരുക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന ഗൂഗിള്‍ ഉപയോക്താക്കള്‍ക്കായി വീണ്ടും രംഗത്ത്. ഇത്തവണ സൗജന്യ എസ് എം എസ്സാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിളിന്റെ ജിമെയില്‍ സര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും  ഇനി സൌജന്യമായി എസ്എംഎസ് അയക്കാം. ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ ജിമെയില്‍ വഴി എസ് എം എസ് സേവനം തുടങ്ങിയത്. എന്നാല്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമല്ലായിരുന്നു. ബുധനാഴ്ച്ചയോടെ ഗൂഗിള്‍ എല്ലാ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ വഴി മൊബൈലുകളിലേക്ക് എസ് എം എസ് അയക്കാന്‍ സാധിക്കും. എസ്എംഎസ് ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മറുപടി അയക്കാന്‍ സാധിക്കുകയും അത് ജി മെയില്‍ ചാറ്റില്‍ ലഭിക്കുകയും ചെയ്യും. ജി മെയിലില്‍ ചാറ്റ് ചെയ്യുന്നതു പോലെ തന്നെ മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ ശേഖരിക്കപ്പെടുകയും ചെയ്യും.

ആദ്യഘട്ടത്തില്‍ ഒരുദിവസത്തില്‍ 50 സൗജന്യ എസ് എം എസാണ് അയക്കാന്‍ കഴിയുക. മൊബൈലില്‍ നിന്ന് ജിമെയിലേക്ക് തിരിച്ച് മെസേജ് ലഭിക്കുന്നതിനനുസരിച്ച് സൗജന്യ എസ് എം സുകളുടെ എണ്ണം വര്‍ദ്ധിക്കും. അക്കൗണ്ടിലേക്ക് വരുന്ന ഓരോ മെസേജിനും അഞ്ച് എന്ന നിരക്കിലാണ് സൗജന്യ എസ് എം സുകളുടെ എണ്ണം വര്‍ദ്ധിക്കുക. എസ് എം എസ് പരിധി അവസാനിച്ചാല്‍ 24 മണിക്കൂറിനു ശേഷം എസ് എം സ് അക്കൗണ്ട് സജീവമാകും.

SUMMARY:
Google has extended its free SMS chat service to Indian users. The Gmail SMS feature is now accessible to Indian users along with 51 other countries in Asia, Africa and North America. Google had first made this feature available to its users in some African countries in 2011.

Keywords: Google, SMS, free, Gmail, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia