കമ്പ്യൂട്ടര്‍ തകരാറില്‍, റിപ്പയര്‍ സെന്‍റര്‍ അവധി, എന്തുചെയ്യും?
May 5, 2013, 10:20 IST
ADVERTISEMENT
നുസൈബ തസ്നി
ഒരു ഞായറാഴ്ച, അടിയന്തിരമായി ജോലി ചെയ്യുന്നതിനിടെ സോഫ്റ്റ്വെയര്‍ പണിമുടക്കി. പിറ്റേ ദിവസം ജോലി ചെയ്തുകൊടുക്കുകയും വേണം. പതിവായി സര്‍വീസിന് നല്‍കുന്ന ആളെ വിളിച്ചപ്പോഴാകട്ടെ ആള്‍ നഗരത്തില്‍ ഇല്ല താനും. ആകെ പെട്ടുപോകുന്ന ഇത്തരം അവസ്ഥയില്‍ കുടുങ്ങുന്നവര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തുകയാണ് ഗൂഗിള്‍ പ്ളസിന്‍െറ റിമോട്ട് ഡെസ്ക്ടോപ്പ് ഓപ്ഷന്‍ ഹാംഗ്ഔട്ട്.
നിങ്ങളുടെ ഗൂഗിള്‍പ്ളസ് കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങളുടെ അനുവാദത്തോടെ ദൂരെയിരുന്ന് ഉപയോഗിക്കാനും തകരാര്‍ പരിഹരിക്കാനും അവസരം നല്‍കുന്നതാണ് റിമോട്ട്ഡെസ്ക്ടോപ്പ് ഹാംഗ്ഔട്ട്. ഇതിനായി മറുവശത്ത് കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും മൈക്കും മതി. തകരാര്‍ പരിഹരിക്കുന്നത് വരെ വീഡിയോ ചാറ്റ് നടത്താനും കഴിയും.
ഈ സൗകര്യം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വേണ്ടി ഗൂഗിള്‍ പ്ളസില്‍ ഹാംഗ്ഔട്ട് വിന്‍ഡോയെടുക്കുക. അതില്‍ ഇടത്തേ അറ്റത്ത് അടിയിലായുള്ള വ്യൂ മോര്‍ ആപ്ളിക്കേഷന്‍ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് ആഡ് ആപ്പ് നല്‍കിയ ശേഷം റിമോട്ട് ഡെസ്ക്ടോപ്പ് തെരഞ്ഞെടുത്ത ശേഷം ഡൗണ്‍ലോഡ് ചെയ്യുക. ഇതിന് ശേഷം സര്‍വീസ് നടത്തേണ്ടയാളെ ഇന്‍വൈറ്റ് ചെയ്താല്‍ മതി.
ക്രോം റിമോട്ട് ഡെസ്ക്ടോപ്പിന്‍െറ സാങ്കേതികത അടിസ്ഥാനമാക്കിയാണ് റിമോട്ട് ഡെസ്ക്ടോപ്പ് ഓപ്ഷന്‍ ഹാംഗ് ഔട്ടും തയാറാക്കിയിരിക്കുന്നത്.
SUMMARY: Google has added a remote desktop feature to Google+ hangouts. This essentially means that users will be able to remotely access the computer of their Google+ contacts for the purpose of troubleshooting it, and will be able to video chat with them throughout the process.
To access the feature, you'll need to initiate a new hangout, select 'View more apps' from within the hangout, click on 'Add apps' and select Remote Desktop to download it. Following the installation of the app, you can simply invite the contact whose computer you want to troubleshoot and request for access. After the other user grants you permission, you'll be able be access the user's computer till he/ she ends the session.
Keyword: Google+ hangouts, Remote Desktop Feature, Purpose of Troubleshooting, New Hangout, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.