കേള്‍വിക്ക് ഇനി കണ്ണടയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കേള്‍വിക്ക് ഇനി കണ്ണടയും
കേള്‍വി ശക്തി ഇല്ലാത്തവര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. കേള്‍വിശക്തിയില്ലാത്തവരെ കാഴ്ചയിലൂടെ ശബ്ദം പകര്‍ത്തി സഹായിക്കുന്ന ഉപകരണം  കൊറിയയിലെ ഗവേഷകര്‍ കണ്ടെത്തി.  ഇതിനായി കണ്ണടപോലെയൊരു ഉപകരണമാണ് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വികസിപ്പിച്ചിട്ടുള്ളത്.കേള്‍വിശക്തിയില്ലാത്തവര്‍ വാഹനാപകടങ്ങളില്‍പ്പെടുന്നതും വലിയ ശബ്ദങ്ങള്‍പോലും തിരിച്ചറിയാതെ കഷ്ടപ്പെടുന്നതും ഒഴിവാക്കാനാണ് കൊറിയയിലെ ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം.

ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍പ്പിക്കാന്‍ കഴിവുള്ള ഒരു കണ്ണടയാണ് കൊറിയയിലെ മെട്രൊനഗരമായ ദാജിയോണിലുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ണടയുടെ ഫ്രെയ്മില്‍ ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പും എല്‍ഇഡികളുമാണ് ശബ്ദത്തിന്റെ സിഗ്‌നലുകള്‍ തലച്ചോറിലെത്തിക്കുക. ഏഴു മൈക്രോഫോണുകളാണ് കണ്ണടയിലുള്ളത്. കണ്ണടയുടെ ഫ്രെയ്മിലാണ് ഇതു ഘടിപ്പിച്ചിട്ടുള്ളത്.

ഇതോടൊപ്പം തന്നെ കുറച്ച് എല്‍ഇഡികളുമുണ്ട്. ശബ്ദം ഏതു ഭാഗത്തു നിന്നാണു കേട്ടതെന്നു വ്യക്തമാക്കാനാണ് എല്‍ഇഡി. ഒട്ടും കേള്‍വി ശക്തിയില്ലാത്തവര്‍ക്കുപോലും, വലിയ ശബ്ദങ്ങളെ വാതില്‍ അടയ്ക്കുന്ന മുഴക്കം പോലെ കേള്‍പ്പിക്കാന്‍ കഴിയും കണ്ണടയ്ക്ക്. കണ്ണടയുടെ പരീക്ഷണം വിജയകരമായിരുന്നു എങ്കിലും കണ്ണട ധരിക്കുന്നയാള്‍ ഒരു ലാപ്‌ടോപ്പ് എപ്പോഴും കൂടെക്കൊണ്ടു നടക്കണം എന്നത് ഒരു പോരായ്മയാണ്. ശബ്ദത്തിന്റെ സിഗ്‌നലുകള്‍ സ്വീകരിച്ച് കണ്ണടയുടെ ഫ്രെയ്മിലെ സെന്‍സറുകളിലെത്തിക്കുന്നത് ഈ ലാപ്‌ടോപ്പായിരിക്കും.

കേള്‍വി ശക്തിയില്ലാത്തവര്‍ക്കു കൃത്രിമമായി ശബ്ദം എത്തിക്കുന്ന ആദ്യത്തെ ഉപകരണമാണിത്. ലാപ്‌ടോപ്പ് കൊണ്ടു നടക്കുകയെന്ന പ്രശ്‌നമൊക്കെ താത്കാലികമാണെന്നു പറയുന്നു ഗവേഷകന്‍ യാങ് ഹാന്‍. അധികം വൈകാതെ സിഗ്‌നലുകള്‍ ആഗിരണം ചെയ്യുന്നതിനുള്ള ചെറിയ ഉപകരണം കണ്ടെത്തുമെന്നു പറയുന്നു ഗവേഷകര്‍.., ന്യൂയോര്‍ക്കില്‍ ഇന്റര്‍നോയ്‌സ് സമ്മേളനത്തില്‍ ഈ ഉപകരണം കൊറിയയില്‍ നിന്നുള്ള ഗവേഷകര്‍ അവതരിപ്പിച്ചു. വില്‍പ്പനയ്ക്ക് എപ്പോള്‍ എത്തുമെന്ന കാര്യം അറിയിച്ചിട്ടില്ല.

SUMMARY: Scientists have developed glasses that allow a deaf person to "see" when a loud sound such as the honk of a car is made and give an indication of where it came from.


key words:  Scientists , glasses , Researchers,  Korea Advanced Institute of Science and Technology , KAIST), Daejeon, South Korea
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia