ഇനി കാത്തിരിപ്പ് ഗ്യാലക്സി നോട്ട് 3ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗ്യാലക്സി നോട്ട് സീരീസിലെ അടുത്ത പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വേഗതയുടെയും കാമറയുടെയും കാര്യത്തില്‍ നോട്ട് 3 കിടിലനായിരിക്കുമെന്നാണ് പറയപ്പെടുന്നത്. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ ആയിരിക്കും നോട്ട് 3ക്ക് ഉണ്ടാവുക. ഗ്യാലക്സി എസ്4ന് സമാനമായ ഡയമണ്ട് പിക്സല്‍ മാതൃകയിലായിരിക്കും രൂപകല്‍പ്പന.

എട്ട് കോറിന്‍െറ എക്സിനോസ് 5 പ്രോസസറിനൊപ്പം മാലി 450 ഗ്രാഫിക്കല്‍ പ്രോസസിംഗ് യൂനിറ്റും മൂന്ന് ജി.ബി റാമും ഫോണിന് മികച്ച പ്രവര്‍ത്തനവേഗം ഉറപ്പാക്കുന്നു. ആന്‍ഡ്രോയിഡിന്‍െറ ഏറ്റവും പുതിയ വേര്‍ഷനായ 4.3 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. കാമറായാണ് മറ്റൊരു സംഭവം. 13 മെഗാപിക്സലിന്‍െറ പിന്‍കാമറയില്‍ ചിത്രങ്ങളുടെ മിഴിവ് ഉറപ്പുവരുത്താന്‍ ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യവും ഷട്ടര്‍ സംവിധാനവും ഉണ്ടാകുമെന്നും പറയപ്പെടുന്നു. 3 എക്സ് ഓപ്റ്റിക്കല്‍ സൂമാകും മറ്റൊരു പ്രത്യേകത. പരമ്പരാഗത ഡിജിറ്റല്‍ കാമറകളെ കവച്ചുവെക്കുന്ന മികവ് കാമറയില്‍ സന്നിവേശിപ്പിക്കാനാണ് പദ്ധതിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇനി കാത്തിരിപ്പ് ഗ്യാലക്സി നോട്ട് 3ക്ക് Summary: According to news the Galaxy Note III will be Samsung`s most wanted device, it will sell like hot cakes. The Galaxy Note III from Samsung will have a 5.99” Full HD Super AMOLED display with diamond pixel structure, which is the same one used in the Galaxy S4. The next generation Galaxy Note will have a 13 megapixel camera, an Exynos 5 OctaCore processor, Mali 450 GPU with 8 cores and 3 GB of RAM.

Keyword: Samsung, Galaxy Note III, 5.99” Full HD, Super AMOLED display
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia