Wearables | ഹൃദയമിടിപ്പ് മുതൽ ചുവടുകളുടെ എണ്ണം വരെ; സ്മാർട്ട് വാച്ചുകളും ബാൻഡുകളും എങ്ങനെ നമ്മെക്കുറിച്ച് വിവരങ്ങൾ കണ്ടെത്തുന്നു? അറിയാം


● അക്സേലോറോമീറ്റർ ചലനങ്ങളും ദൂരവും അളക്കുന്നു.
● ആക്ടിഗ്രാഫി ഉറക്കത്തെ നിരീക്ഷിക്കാൻ സഹായിക്കുന്നു.
● ചില വാച്ചുകളിൽ ജിപിഎസ് വഴി സ്ഥാനം അറിയാൻ കഴിയും.
● ശേഖരിക്കുന്ന വിവരങ്ങൾ ഫിറ്റ്നസ് ട്രാക്കിംഗിന് ഉപയോഗിക്കുന്നു.
● ഉയർന്ന വിലയുള്ള വാച്ചുകളിൽ കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കും.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ഇന്ന് സ്മാർട്ട് വാച്ചുകളുടെയും ബാൻഡുകളുടെയും കാലമാണ്. പഴയ വാച്ചുകൾ അല്ല ഇപ്പോഴത്തെ വാച്ചുകൾ. ഒരുപാട് പ്രത്യേകതകളുമായി സ്മാർട്ട് വാച്ചായി ആണ് നമ്മുടെ കൈകളിൽ എത്തുന്നത്. കുട്ടികൾ തുടങ്ങി മുതിർന്നവർക്ക് വരെ ഇതിനോടുള്ള പ്രിയം ചെറുതല്ല. നമ്മളെപ്പറ്റിയുള്ള ധാരാളം വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് സ്മാര്‍ട്ട് വാച്ചുകളും, ബാന്‍ഡുകളും നമ്മളിലേയ്ക്ക് എത്തുന്നത്. എങ്ങനെയാണ് സ്മാര്‍ട്ട് വാച്ചുകളും, ബാന്‍ഡുകളും നമ്മളെ പറ്റിയുള്ള വിവരങ്ങള്‍ കണ്ടുപിടിക്കുന്നത്. അതാണ് ഇവിടെ പറയുന്നത്.
ഇന്ന് വിപണിയില്‍ കയ്യില്‍ അണിഞ്ഞു നടക്കാവുന്ന ധാരാളം തരത്തില്‍ ഉള്ള സ്മാര്‍ട്ട് വാച്ചുകളും, ബാന്‍ഡകളും ഉണ്ട്. കേവലം ഫോണുമായി ബന്ധിപ്പിച്ചു വരുന്ന കോളുകളുടെയും, മെസ്സേജുകളുടെ നോട്ടീഫിക്കേഷന്‍സ് കാണാവുന്ന ഉപകരണങ്ങള്‍ എന്നിവയില്‍ കവിഞ്ഞ് ഇവ ഇന്ന് ആക്ടീവ് ഫിറ്റ്നസ് ട്രാക്കറുകള്‍ (active fitness trackers) ആണ്. നമ്മള്‍ നടക്കുന്നതിന്റെ ദൂരം, എടുത്ത പടികളുടെ എണ്ണം, ഉറക്കത്തിന്റെ അളവ്, ഹൃദയമിടിപ്പ്, എത്ര നേരം അനങ്ങാതെ ഇരുന്നു, വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി എത്ര മാത്രം കലോറി ഊര്‍ജ്ജം ചിലവഴിച്ചു തുടങ്ങീ ചില ഉപകരണങ്ങളില്‍ ഭൂമിയില്‍ എവിടെയാണ് നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്നത് എന്നിങ്ങനെ പല വിവരങ്ങള്‍ ഇത്തരം സ്മാര്‍ട്ട് ബാന്‍ഡു കളും വാച്ചുകളും വഴി അറിയാന്‍ സാധിക്കും.
ഇത്തരം ഉപകരണങ്ങളില്‍ അടിസ്ഥാനപരമായ ചില സെന്‍സറുകള്‍ ഉണ്ട്. പ്രധാനമായും അക്സേലോറോമീറ്റര്‍ (accelerometer) എന്ന സെന്‍സര്‍ നമ്മളുടെ ശരീര ചലനങ്ങളുടെ ദൂരവും, ദിശയും അളക്കുന്നു. ഇത് വഴി നമ്മള്‍ എത്ര സമയം നിശ്ചലമായി ഇരുന്നു എന്നൊക്കെ കണ്ടെത്താന്‍ സാധിക്കും. സ്മാര്‍ട്ട് വാച്ചുകള്‍ നമ്മുടെ ഉറക്കത്തെ നീരിക്ഷിക്കുന്നത് ആക്ടിഗ്രാഫി (actigraphy) എന്ന വിദ്യവഴിയാണ് . നമ്മള്‍ എത്ര നേരം ശരീര ചലനം ഉള്ള പ്രവൃത്തികള്‍ ചെയ്തു, എത്ര സമയം അനക്കാതെ ഇരുന്നു എന്നിവയെ അടിസ്ഥാനമായി ആണ് ഇത് പ്രവര്‍ത്തി ക്കുന്നത്. ഇവയെ അളക്കാന്‍ ആക്ടിഗ്രാഫ് യൂണിറ്റ് എന്നൊരു ഏകകവും ഉണ്ട്.
ചില സ്മാര്‍ട്ട് വാച്ചുകളില്‍ ജൈറോസ്കോപ്പ് എന്ന സെന്‍സറും വഴി ഓറീെൻറ്റേഷനും റോറ്റേഷനും നടത്തുന്നത് അളക്കാന്‍ സാധി ക്കും. ഇങ്ങനെ കൈ നേരെ വച്ചുള്ള ജോലികള്‍ ചെയ്യുക ആണോ, ഉറങ്ങുക ആണോ എന്നി ങ്ങനെ പല കാര്യങ്ങള്‍ അറിയാന്‍ പറ്റും. സമുദ്ര നിരപ്പില്‍ നിന്ന് എത്രത്തോളം ഉയര ത്തില്‍ ആണെന്ന് അളക്കുന്ന ഓൾട്ടിമീറ്ററുകളും (altimeter) ചില സ്മാര്‍ട്ട് വാച്ചുകളില്‍ ഘടിപ്പി ച്ചിട്ടുണ്ട്. പര്‍വ്വത സഞ്ചാരികള്‍ക്ക് ഇത് വളരെ ഉപകാരപ്രദം ആകുന്നുണ്ട്. നമ്മുടെ കൈതണ്ട് പിടിച്ചു കൊണ്ട് ഹൃദയമിടിപ്പ് അളക്കുന്നത് അറിയാമെല്ലോ.സ്മാര്‍ട്ട് വാച്ചുകള്‍ ഹൃദയമിടിപ്പ് അളക്കുന്നത് ചില ലൈറ്റ് സെന്‍സേഴ്സ് വച്ചാണ്.
നമ്മുടെ രക്തം ചുവന്ന നിറത്തില്‍ കാണാന്‍ കാരണം അത് പച്ച പ്രകാശത്തെ സ്വീകരിക്കുകയും, ചുവന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് വഴിയാണ്. സ്മാര്‍ട്ട് വാച്ചിന്റെ പിന്നില്‍ ഉള്ള ഉപകരണം സ്ഥിരമായി പച്ച നിറത്തില്‍ ഉള്ള ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ടിരിക്കും. കൈത ണ്ടിയിലെ ധമനികളിലൂടെ രക്തം സഞ്ചരിക്കു മ്പോള്‍ അവ ഈ പച്ച പ്രകാശത്തെ സ്വീകരിക്കും. കൂടുതല്‍ രക്തം സഞ്ചാരം ഉള്ളപ്പോള്‍ കൂടുതല്‍ പച്ച പ്രകാശം സ്വീകരിക്കപ്പെട്ടുന്നു.
ഹൃദയമിടിപ്പ് കാരണം രക്തയോട്ടത്തിന്റെ വേഗത കൂടിയ സമയവും കുറഞ്ഞ സമയവും ഉണ്ടാകും. ഇതിന്റെ ഇടയില്‍ വരുന്ന സമയമാണ് ഒരു ഹൃദയമിടിപ്പിന് എടുക്കുന്നത്. ഇങ്ങനെ നമ്മുടെ ഹൃദയമിടുപ്പ് അളക്കാന്‍ പറ്റും, ഈ വിദ്യയ്ക്ക് ഫോട്ടോപ്ലിതൈസ്മോ ഗ്രാഫി (photoplethysmography) എന്നാണ് പറയുന്നത് . ഉപഭോക്താവ് എത്ര പടികള്‍ സഞ്ചരിച്ചു എന്ന് കണ്ടു പിടിക്കുന്നത് പെഡോമീറ്റര്‍ വഴിയാണ്. ഇത് അളക്കുന്നത് ഉപഭോക്താവിന്റെ ശരീര ചലനം വഴി സ്മാര്‍ട്ട് വാച്ചിന് വരുന്ന ചലനമാണ്. ഈ ഡാറ്റയെ അടിസ്ഥാനം ആക്കി എത്രമാത്രം ദൂരം സഞ്ചരിച്ചു എന്നും കണ്ടെത്താം.
വില കൂടിയ ചില സ്മാര്‍ട്ട് വാച്ചുകളില്‍ ഇത് കുറച്ചു കൂടി കൃത്യമായി ജിപിഎസ് വഴി സാധ്യം ആകുന്നു. അവയില്‍ ഉപഭോക്താവ് ഭൂമിയില്‍ എവിടെ യാണ് നില്‍ക്കുന്നത് എന്നും കണ്ടെത്താന്‍ സാധിക്കും. ഇങ്ങനെ വിവിധങ്ങളായ സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റയും ,ഉപഭോക്താവിന്റെ പ്രായം, പൊക്കം, ഭാരം, സെക്സ് എന്നിവ കൂടി ഉള്‍പ്പെടുത്തി ചില അല്‍ഗോരിതങ്ങളുടെ സഹായത്തോടെ എത്രമാത്രം കലോറി ഊര്‍ജ്ജം ദിനംപ്രതി ചിലവഴിച്ചു എന്നും കണ്ടെത്താ വുന്നതാണ്. സ്മാര്‍ട്ട് വാച്ചിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ നമ്മള്‍ക്ക് ഗൂഗിള്‍ ഫിറ്റ് പോലെ യുള്ള ഇടങ്ങളിലോട്ട് ബന്ധിപ്പിച്ചു നമ്മുടെ ശരീരത്തിന്റെ ഫിറ്റ്നെസിനെ പറ്റി ഒരു സ്ഥിര ധാരണ ഉണ്ടാക്കാവുന്നതാണ്.
മുകളില്‍ വിശദീകരിച്ച സെന്‍സറുകള്‍ ഒക്കെ യും താരത്യമേന ലളിതവും, ചെലവ് കുറഞ്ഞ തുമാണ്. അതിനാല്‍ തന്നെ അവയില്‍ നിന്ന് കിട്ടുന്ന റിസള്‍ട്ട് ഒരു ആരോഗ്യവാനായ ശരാശരി മനുഷ്യന്റെ കാര്യത്തില്‍ ഏകദേശ ധാരണ തരും എന്നല്ലാതെ പൂര്‍ണ്ണമായും റിലേബിള്‍ ചെയ്യാന്‍ സാധിക്കാവുന്നത് അല്ല. വലിയ ടെക് നോളജിയിൽ തന്നെയാണ് ഇവ ഓരോന്നും ഇറങ്ങുന്നത്. അതിനാൽ തന്നെ വലിയ വിലയും നൽകേണ്ടി വരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
martwatches and bands gather user data like steps, heart rate, and sleep patterns using sensors such as accelerometers, gyroscopes, and light sensors, combining this with personal information to track fitness metrics, though the accuracy may vary.
#Smartwatch #FitnessTracker #WearableTech #HealthTech #Sensors #DataCollection