ശസ്ത്രക്രിയ നടത്താതെ ഹൃദയ വാൽവ് മാറ്റി വെച്ച് ശ്രീചിത്ര ആശുപത്രി ചരിത്രത്തിൽ ഇടം നേടി; നെഞ്ചും ഹൃദയവും തുറക്കാതെയുള്ള വാൽവ് മാറ്റിവെക്കൽ ദക്ഷിണേന്ത്യയിലെ ആദ്യത്തേത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.04.2017) ശസ്ത്രക്രിയ നടത്താതെ ഹൃദയ വാൽവ് മാറ്റിവെച്ച് ശ്രീചിത്ര ആശുപത്രിൽ ചരിത്രത്തിൽ ഇടം നേടി. നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിന്റെ പ്രവർത്തനം നിർത്താതെയുമുള്ള ശസ്ത്രക്രിയ ദക്ഷിണേന്ത്യയിൽ ആദ്യമായാണ് വിജയകരമായി നടത്തുന്നത്. രണ്ട് രോഗികൾക്കാണ് ഇത് വിജയകരമായി ചെയ്തത്.

ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ളേസ്മെന്റ്റ് (ടി എ വി ആർ) എന്ന രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇടുപ്പിലെ രക്തക്കുഴലിൽ കൂടി വാൾവ് കടത്തി അസുഖം ബാധിച്ച വാൾവിന്റെ സ്ഥാനത്ത് ആൻജിയോഗ്രാഫിയുടെ സഹായത്താൽ പുതിയ വാൾവ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഓപ്പൺ ഹാർട്ട് ശത്രക്രിയ മൂലമുണ്ടാകുന്ന സങ്കീർണത ഒഴിവാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു.

ശസ്ത്രക്രിയ നടത്താതെ ഹൃദയ വാൽവ് മാറ്റി വെച്ച് ശ്രീചിത്ര ആശുപത്രി ചരിത്രത്തിൽ ഇടം നേടി; നെഞ്ചും ഹൃദയവും തുറക്കാതെയുള്ള വാൽവ് മാറ്റിവെക്കൽ ദക്ഷിണേന്ത്യയിലെ ആദ്യത്തേത്

ഡോക്ടർ എസ് ബിജുലാൽ, ഡോക്ടർ വി കെ അജിത് കുമാർ, ഡോക്ടർ എസ് ഹരികൃഷ്ണൻ, ഡോക്ടർ സൗരഭ് ഗുപ്ത, ഡോക്ടർ വിവേക് പിള്ള, ഡോക്ടർ കെ ജയകുമാർ, ഡോക്ടർ വി ശ്രീനിവാസ്, ഡോക്ടർ പി കെ ഡാഷ് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: First valve replacement procedure done in south India without open heart surgery. The procedure performed in Shreechithra hospital Thiruvanathapuram and successfully done for two patients.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia