നടന്‍ സുരേഷ് ഗോപി രാജ്യസഭയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.08.2016) നടന്‍ സുരേഷ് ഗോപി രാജ്യസഭയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏപ്രിലില്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട സുരേഷ് ഗോപി വിവരസാങ്കേതിക വിദ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ ബി.ജെ.പിയുടെ മേഘ്‌രാജ് ജെയിനോട് വിവരസാങ്കേതിക വിദ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
നടന്‍ സുരേഷ് ഗോപി രാജ്യസഭയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ആവശ്യപ്പെട്ടപ്പോള്‍ തന്റെ പാനലില്‍ സഹ അംഗമായ സുരേഷ് ഗോപി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെയിന്‍ പറയുകയായിരുന്നു.

സുരേഷ് ഗോപി റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി എഴുന്നേറ്റപ്പോള്‍ മലയാള നടന്റെ ആദ്യത്തെ റിപ്പോര്‍ട്ട് സമര്‍പ്പണമാണെന്ന് പറഞ്ഞ പി.ജെ കുര്യന്‍ താങ്കളുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് പറഞ്ഞു. എം.പിക്ക് ആശംസകള്‍ നേരാനും കുര്യന്‍ മറന്നില്ല.

Keywords:  Monsoon session of Parliament: Rajya Sabha proceedings , Film actor Suresh Gopi presents his first report, P J Kuryan, New Delhi, BJP, Meghraj jain, Technology, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia