കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാര്‍ത്തകള്‍; പാകിസ്ഥാനി, ഖാലിസ്ഥാനി അകൗണ്ടുകള്‍ നീക്കം ചെയാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍കാര്‍
Feb 8, 2021, 12:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 08.02.2021) കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാന്‍ ആയിരത്തിലധികം പാകിസ്ഥാനി, ഖാലിസ്ഥാനി അകൗണ്ടുകള്‍ നീക്കം ചെയാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍കാര്‍. 1178 ട്വിറ്റര്‍ അകൗണ്ടുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്രസര്‍കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാന്‍ ആണ് നടപടി ആവശ്യപ്പെടുന്നതെന്നും സര്‍കാര്‍ പറഞ്ഞു.
അതേസമയം ഈ ആവശ്യത്തോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 257 ട്വിറ്റര്‍ അകൗണ്ടുകള്‍ ബ്ലോക് ചെയ്യണമെന്ന് സര്‍കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ ആവശ്യം.
ഇതിനിടെ റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘര്‍ഷത്തില്‍ ഒരാളെ ഡെല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി സുഖ്ദേവ് സിങ്ങാണ് പിടിയിലായത്. പഞ്ചാബില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കൊടുവിലായിരുന്നു ചെങ്കോട്ടയിലും പരിസരത്തും വന്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

