സജീവ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 1.11 ബില്യണ്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സജീവ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 1.11 ബില്യണ്‍ കവിഞ്ഞു. ഇന്ത്യയിലെയും ബ്രസീലിലെയും ഉപഭോക്താക്കളുടെ എണ്ണത്തിലെ വര്‍ധനയാണ് 2013ലെ ആദ്യ പാദത്തില്‍ കമ്പനിക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായകരമായത്. കണക്കെടുപ്പിന് തൊട്ടു മുമ്പത്തെ 30 ദിവസം ഫേസ്ബുക്ക് കമ്പ്യൂട്ടറിലൂടെയോ മൊബൈലിലൂടെയോ സജീവമായി ഉപയോഗിച്ചവരുടെ എണ്ണമാണ് ഇത്.

2012 ലെ ആദ്യ പാദം കണക്കിലെടുക്കുമ്പോള്‍ 23 ശതമാനം വളര്‍ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം ഇക്കാലയളവില്‍ 23 ശതമാനമാണ് വര്‍ധിച്ചത്. 78 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസര്‍മാരാണ് ഇന്ത്യയിലുള്ളത്. ബ്രസീലിലെ ഉപഭോക്താക്കളുടെ എണ്ണം ഇക്കാലയളവില്‍ 62 ബില്യണില്‍ നിന്ന് 73 മില്യണ്‍ ആയും വര്‍ധിച്ചതായി കമ്പനി യു.എസ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമീഷനില്‍ സമര്‍പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

കമ്പ്യൂട്ടറിനേക്കാള്‍ ഉപരി മൊബൈലിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും 54 ശതമാനം വളര്‍ചയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 488 മില്യണില്‍ നിന്ന് മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 751 മില്യണ്‍ ആയാണ് വര്‍ധിച്ചത്. ഇന്ത്യയും ബ്രസീലും അമേരിക്കയുമാണ് മൊബൈല്‍ ഫേസ്ബുക്ക് ഉപയോഗത്തില്‍ മുമ്പര്‍.

Summary: Facebook's monthly active users have increased to a whopping 1.11 billion in the first quarter of 2013 thanks to an expanding user count in India and Brazil.
The USbased company defines monthly active users as a registered Facebook user who logged in and visited Facebook through the website or a mobile device or took an action to share content or activity with his/her Facebook friends or connections via a thirdparty website that is integrated with Facebook, in the last 30 days as of the date of measurement.
സജീവ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 1.11 ബില്യണ്‍The social networking platform's monthly active users rose by 23 per cent in JanuaryMarch quarter of 2013 compared to the yearago period. Monthly active users in India doubled to 78 million in Q1 2013 compared to Q1 2012, while the users in Brazil rose by 62 per cent to 73 million during the same period.

Keyword: Facebook, Monthly active users, user count in India and Brazil, monthly active users rose by 23 per cent
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia