ഫേസ്ബുക്ക് മികച്ച ഹാക്കര്‍മാര കണ്ടെത്തുന്നു

 


ADVERTISEMENT

കാലിഫോര്‍ണിയ: മികച്ച ഹാക്കര്‍മാരെ കണ്ടെത്താന്‍ ഫേസ്ബുക്ക് മത്സരം സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഫേസ്ബുക്ക് മികച്ച ഹാക്കര്‍മാരെ കണ്ടെത്താന്‍ മത്സരം നടത്തുന്നത്. 5,37,299 രൂപയാണ് ഒന്നാം സമ്മാനം.

ഹാക്കിംഗ് മത്സരത്തില്‍ ആര്‍ക്കും മത്സരിക്കാം. ഒരു യോഗ്യത ഘട്ടവും 3 മത്സരഘട്ടങ്ങളും അടങ്ങുന്നതാണ് മത്സരം. ജനുവരി 25 ന് ആയിരിക്കും മല്‍സരങ്ങള്‍ ആരംഭിക്കുക. യോഗ്യത ഘട്ടവും ആദ്യ മൂന്ന് ഘട്ടവും ഓണ്‍ലൈന്‍ വഴിയാണ് നടക്കുക എന്നാല്‍ ഫൈനല്‍ ഫൈനല്‍ റൗണ്ട് കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരിക്കും നടക്കുക.

ഫേസ്ബുക്ക് മികച്ച ഹാക്കര്‍മാര കണ്ടെത്തുന്നുമത്സരത്തിന്റെ ഷൈഡ്യൂള്‍ റജിസ്‌ട്രേഷന്‍ എന്നിവ അരംഭിച്ചുകഴിഞ്ഞു .2011ല്‍ അരംഭിച്ച മത്സരത്തില്‍ പെട്ര് മിര്‍ഷേവ് എന്ന റഷ്യക്കാരനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റോമന്‍ ആന്‍ഡ്രൂവ് എന്ന റഷ്യക്കാരനാണ് 2012ല്‍ ഒന്നാം സ്ഥാനം നേടിയത്. ഹാക്കിംഗ് ഒരു കലയാണ് എന്നതിനാലാണ് മത്സരം നടത്തുന്നതെന്ന് ഫേസ്ബുക്ക് ഉടമ മാര്‍ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

Keywords: Facebook , Hacker Cup 2013, Hacking contest, USA,  Facebook Hacker Cup , Hacker ,  Facebook statement, Roman Andreev,  Hackatho
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia