ഫേസ്ബുക്ക് മെസ്സഞ്ചറില്‍ ഇനി ഫ്രീ കോളിങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: ഫേസ്ബുക്ക് അടുത്തിടെ വാങ്ങിയ വാട്ട്‌സ് ആപ്പില്‍ ഫ്രീകോള്‍ സംവിധാനം ആരംഭിക്കാനിരിക്കെ ഫേസ്ബുക്ക് മെസ്സഞ്ചറില്‍ കോള് ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. മെസ്സഞ്ചര്‍ ആപ്ലിക്ഷേന്റെ പുതിയ വേര്‍ഷനിലാണ് ഫ്രീകോള്‍ സംവിധാനം ഉള്‍പ്പെടുത്തിയത്. ആന്‍ഡ്രോയഡിലും ഐ ഒ എസിലും ഇത് ലഭ്യമാണ്.

മെസ്സഞ്ചറില്‍ നിന്ന് മെസ്സഞ്ചറിലേയ്ക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക. ആന്‍ഡ്രോയിഡില്‍ ചാറ്റ് വിന്‍ഡോയില്‍ ഫ്രീ കോള്‍ എന്ന മെനു തിരഞ്ഞെടുത്ത് കാള്‍ ചെയ്യാം. ഐ ഫോണില്‍ ഓപ്ഷന്‍ കീ പ്രസ് ചെയ്തത് ഫ്രീകോള്‍ സേവനം ഉപയോഗിക്കാം. ഈ വര്‍ഷം ജനുവരിയിലാണ് ഫേസ്ബുക്ക് മെസഞ്ചറില്‍ ഫ്രീകോള്‍ ആദ്യമായി അവതരിപ്പിച്ചത്. വൈബര്‍, സ്‌കൈപ്പ്, ലൈന്‍ അടക്കം നിലവിലുള്ള ഫ്രീ കോള്‍ ആപ്പുകളേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇത് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാകും.
ഫേസ്ബുക്ക് മെസ്സഞ്ചറില്‍ ഇനി ഫ്രീ കോളിങ്ങും

2ജി കണക്ഷനില്‍ പോലും മികച്ച ശബ്ദനിലവാരമാണ് ഫെയ്‌സ്ബുക്കിന്റെ ഫ്രീകോള്‍ നല്‍കുന്നത്. ഫ്രീ കോള്‍ സംവിധാനത്തിനെതിരെ എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍ പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. കാനഡയിലും അമേരിക്കയിലും നേരത്തെ തന്നെ ഇത് നിലവില്‍ വന്നതോടെ ഇതിനെതിരെ അവിടത്തെ ടെലികോം സേവനദാതാക്കള്‍ രംഗത്തെതിയിരുന്നു. അതിനിടെ ഗള്‍ഫ് രാജ്യങ്ങളിലും പിന്നീട് പരിക്ഷണാടിസ്ഥാനത്തില്‍ ഫ്രീ കോള്‍ സേവനം ലഭ്യമായിരുന്നു. ഇന്റര്‍നെറ്റ് ചാര്‍ജ് മാത്രം നല്‍കി ആര്‍ക്കുംവിദേശത്തേയ്ക്ക് സൗജന്യമായി വിളിക്കാനുള്ള സൗകര്യമാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയരിക്കുന്നത്.
ഒരുക്കിയരിക്കുന്നത്.

Keywords: Facebook Messenger, Free Voice Call, Mobile Apps, Line, Skype,Viber, India, Android, IOS, Technology.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia