13 വയസിന് താഴെയുള്ള കുട്ടികൾക്കായി ഇൻസ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 23.03.2021) 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്. ഫോടോ ഷെയറിങ് ആപ്ലികേഷന്‍ അതിന്റെ സവിശേഷതകള്‍ വർധിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് യുവാക്കളുടെയും മുതിര്‍ന്നവരുടെയും കണ്ണില്‍ നിന്ന് ടീനേജുകാര്‍ക്ക് ഇന്‍സ്റ്റാഗ്രം സംരക്ഷണം നല്‍കുന്നത്.

ഇതു സംബന്ധിച്ച പുതിയ നയങ്ങള്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. പ്രായപൂര്‍ത്തിയായ ഉപയോക്താക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരുടെ സംശയാസ്പദമായ പെരുമാറ്റത്തെക്കുറിച്ച് ടീനേജുകാരെ അറിയിക്കുന്നതിന് നിരവധി പ്രോംപ്റ്റുകള്‍ അവതരിപ്പിച്ചു.

'രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞങ്ങള്‍ കമ്യൂണിറ്റി പ്രൊഡക്റ്റ് ഗ്രൂപിനുള്ളില്‍ ഒരു പുതിയ രീതി നിര്‍മിക്കും: (എ) കൗമാരക്കാര്‍ക്ക് സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ സമഗ്രമായ സ്വകാര്യത നയം രൂപപ്പെടുത്തുന്നു.

(ബി) 13 വയസിന് താഴെയുള്ളവര്‍ക്ക് ആദ്യമായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഇന്‍സ്റ്റാഗ്രാമിന്റെ ഒരു പതിപ്പ് നിര്‍മിക്കുന്നു,' ഇന്‍സ്റ്റാഗ്രാമിന്റെ പ്രൊഡക്ട് വൈസ് പ്രസിഡന്റ് വിശാല്‍ ഷാ ഇന്റേണല്‍ പോസ്റ്റില്‍ എഴുതി.

നിലവില്‍, 13 വയസിനു മുകളിലുള്ള ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ സ്വയം ഒരു അകൗണ്ട് സൃഷ്ടിക്കാന്‍ കഴിയും. ഫോടോ ഷെയറിങ് ആപ്ലികേഷനില്‍ ഒരു അകൗണ്ട് ഉണ്ടാക്കുന്നതിനായി വിശദാംശങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ആളുകള്‍ നുണ പറയുകയാണെങ്കില്‍ അത് തിരിച്ചറിയാന്‍ കമ്പനിക്ക് അറിയാം.
Aster mims 04/11/2022

13 വയസിന് താഴെയുള്ള കുട്ടികൾക്കായി ഇൻസ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്

എന്നാല്‍ ഇപ്പോള്‍ ഉപയോക്താവിന്റെ ശരിയായ പ്രായം നിര്‍ണ്ണയിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കൃത്രിമബുദ്ധി ഉപയോഗിക്കാനാവും. ഇന്‍സ്റ്റാഗ്രാം അടുത്തിടെ പുറത്തുവിട്ട ബ്ലോഗിലാണ് ഈ പദ്ധതിയെക്കുറിച്ച് പറയുന്നത്.

കുട്ടികള്‍ക്കായി ഒരു പ്രത്യേക ആപ്ലികേഷന്‍ സൃഷ്ടിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇന്‍സ്റ്റാഗ്രാം ഇതിലൊന്നും പറഞ്ഞില്ലെങ്കിലും ആപ്ലികേഷന്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ കുറഞ്ഞത് 13 ആയിരിക്കണം എന്ന് കമ്പനി ആവര്‍ത്തിച്ചു.

13 വയസിന് താഴെയുള്ള കുട്ടി ആള്‍മാറാട്ടം നടത്തുകയാണെങ്കില്‍ അതു വ്യാജ അകൗണ്ടായി പരിഗണിക്കുകയും ഇത് ഇല്ലാതാക്കുന്നതിനുള്ള നടപടിക്രമം സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്‍സ്റ്റാ പറയുന്നു.

Keywords:  News, Instagram, Social Media, New Delhi, Delhi, National, India, Technology, Facebook is set to launch a new version of Instagram for kids under the age of 13.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia