ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പ്രധാന ഉറവിടം ഫെയ്‌സ്ബുക്കാണ്, ഗൂഗിളല്ല

 


ADVERTISEMENT

 ( www.kvartha.com 20.08.2015) സെര്‍ച്ച് എന്‍ജിന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന വെബ്‌സൈറ്റ് ഗൂഗിളായിരിക്കാം, പക്ഷേ ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പ്രധാന ഉറവിടം ഗൂഗിളില്ല. പിന്നെയോ അതേ അതു തന്നെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തുന്ന ഫെയ്‌സ്ബുക്ക് തന്നെ.

അനലറ്റിക് കമ്പനിയായ പാര്‍സ്‌ലിയാണ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സ്ബുക്കെന്ന സോഷ്യല്‍ മീഡിയ ഭീമനാണ് ഈ സ്ഥാനം നല്‍കിയിക്കുന്നത്.  മാഷബിള്‍, റൂയിട്ടര്‍ തുടങ്ങി 400ലധികം മാധ്യമ സൈറ്റുകളെയാണ് പാര്‍സ്‌ലി പഠനത്തിനായി കണ്ടെത്തിയത്. ഫെയ്‌സ്ബുക്ക് മാത്രം 600 കോടി പേജ് വ്യൂസും 100 കോടിയിലധികം യുണീക് വിസിറ്റേഴ്‌സിനെയും മാധ്യമ സൈറ്റുകള്‍ക്ക് സമ്മാനിക്കുന്നു.

മാധ്യമ സൈറ്റുകളുടെ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ട്രാഫിക്കുകളില്‍ 43 ശതമാനവും ഫെയ്‌സ്ബുക്ക് മുഖേനയാണ്. എന്നാല്‍ ഗൂഗിള്‍ ട്രാഫിക് 38 ശതമാനം മാത്രമാണ്. മൊത്തം വെബ് ട്രാഫിക്കിലും സെര്‍ച്ചിലും ഗൂഗിളിനാണ് മേല്‍കൈ എങ്കിലും മാധ്യമ സൈറ്റുകളുടെ കാര്യമെടുക്കുമ്പോള്‍ ആ മേല്‍കൈ ഇല്ല.

2014 ജനുവരിയില്‍ വെറും 20 ശതമാനമായിരുന്നു ഫെയ്‌സ്ബുക്ക് വഴി മാധ്യമ സൈറ്റുകളിലേക്കുള്ള ട്രാഫിക്ക്. എന്നാല്‍ 18 മാസത്തിനുള്ളില്‍ ഇത് ഇരട്ടിയിലധികമായി വര്‍ധിച്ചു.

ലോകത്തെ ഓരോരുത്തര്‍ക്കുമായി വ്യക്തിഗത ന്യൂസ്‌പേപ്പര്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മേയില്‍ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ എന്ന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു.

  ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പ്രധാന ഉറവിടം ഫെയ്‌സ്ബുക്കാണ്, ഗൂഗിളല്ല


SUMMARY: Anyone who works for a major news website or publisher knows that social referrals—that is, links that are shared on social networks such as Facebook and Twitter—have become a crucial source of incoming traffic, and have been vying with search as a source of new readers for some time. Now, according to new numbers from the traffic-analytics service Parse.ly, Facebook is no longer just vying with Google but has overtaken it by a significant amount.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia