ഫേസ്ബുക്കില്‍ വ്യാജന്‍മാരുടെ പെരുങ്കളിയാട്ടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഫേസ്ബുക്കില്‍ വ്യാജന്‍മാരുടെ പെരുങ്കളിയാട്ടം
ന്യൂഡല്‍ഹി: ലോകത്തിലെ ഒന്നാംനമ്പര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ വ്യാജന്‍മാരുടെ പെരുങ്കളിയാട്ടം. ഫേസ്ബുക്ക് തന്നെയാണ് വ്യാജന്‍മാരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ഫേസ്ബുക്കില്‍ 95.5 കോടി അംഗങ്ങളാണുളളത്. ഇതില്‍ 833 ലക്ഷത്തോളം പേര്‍ വ്യാജന്‍മാരാണെന്നാണ് ഫേസ്ബുക്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്കിലെ 8.7 ശതമാനം പ്രൊഫൈലുകള്‍ വ്യാജമാണ്. യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് ടാര്‍ജറ്റഡ് അഡ്വര്‍ടൈസിംഗ് മാതൃക പിന്തുടരുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആണ്. പരസ്യബിസിനസ് കൂടുതലായി നിരീക്ഷിക്കപ്പെടുന്ന അവസരത്തിലാണ് ഫേസ്ബുക്കില്‍ ലക്ഷക്കണക്കിന് വ്യാജന്‍മാരുടെ വിവരം പുറത്തുവന്നിരിക്കുന്നത്.

വ്യാജന്‍മാരെ ഫേസ്ബുക്ക് മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഡ്യൂപ്‌ളിക്കേറ്റ് പ്രൊഫൈലുള്ളവരാണ് ഇതില്‍ പ്രധാന വിഭാഗം. മുഖ്യഅക്കണ്ട് കൂടാതെ ഡ്യൂപ്‌ളിക്കേറ്റ് പ്രൊഫൈല്‍ കൂടി സൃഷ്ടിച്ചിട്ടുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുന്നതെന്ന് ഫേസ്ബുക്ക് പറയുന്നു. ഈ വിഭാഗം 4.8 ശതമാനം വരും.
വ്യാജന്‍മാരില്‍ രണ്ടാം വിഭാഗമായി ഫേസ്ബുക്ക് വിവരിക്കുന്നത്, ബിസിനസിനും സംഘടനയ്ക്കും ഓമനമൃഗങ്ങള്‍ക്കും വേണ്ടി അക്കൗണ്ട് സൃഷ്ടിച്ചിട്ടുള്ളവരെയാണ്. ഈ വ്യാജന്‍മാര്‍ 2.4 ശതമാനമാണ്.

ഫേസ്ബുക്കിന്റെ നിയമാവലിക്ക് വിരുദ്ധമായി, പാഴ്‌സന്ദേശങ്ങള്‍ (സ്പാം) അയയ്ക്കുക പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയിട്ടുള്ള, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് മൂന്നാമത്തെ വിഭാഗം. ഇതില്‍ പെടുന്ന അക്കൗണ്ടുകള്‍ 1.5 ശതമാനം വരും.

SUMMARY: Facebook's latest figures showing growth in global users also suggest as many as 83 million may come from dubious sources -- duplicate accounts, pages for pets and those designed to send spam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia