‘ട്രൂകാളര്‍’നു ബദലായി ഫെയ്സ്ബുക്കിന്‍റെ പുതിയ ആപ്പ്ളിക്കേഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 23/03/2015) ആന്‍ഡ്രോയ്ഡ് ഉപയോഗ്താക്കള്‍ക്ക് വേണ്ടി പുതിയ ഡയലര്‍ ആപ്പ്ളിക്കേഷന്‍ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്സ്ബുക്ക്. ആന്‍ഡ്രോയ്ഡിലാണ് ആപ്പ്ളിക്കേഷന്‍ ആദ്യം അവതരിപ്പിക്കുകയെങ്കിലും പിന്നീട് മറ്റ് സ്മാര്‍ട്ട് ഫോണുകളിലേക്കും ആപ്പ്ളിക്കേഷന്‍ ലഭ്യമാക്കും.

Gizmodo.comന്‍റെ അഭിപ്രായത്തില്‍ ട്രൂകാളറിനു സമാനമായ ആപ്പ്ളിക്കേഷനാണ് ഇപ്പോള്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. ഉപയോഗ്താവിന്‍റെ കാള്‍ ലിസ്റ്റിലേക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്ന ആപ്പ്ളിക്കേഷന്‍ നമ്മള്‍ നിര്‍ദേശിക്കുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും അണ്‍ബ്ലോക്ക് ചെയ്യാനും സഹായിക്കുന്നു.

പുതിയ ആപ്പ്ളിക്കേഷന്‍ അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപയോഗ്താക്കള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുകയാണ് ഫെയ്സ്ബുക്കിന്‍റെ ലക്ഷ്യം. സമാനമായ സേവനങ്ങള്‍ തന്നെയാണ് ട്രൂകാളറും നല്‍കുന്നത് എന്നതിനാല്‍ ഫെയ്സ്ബുക്കിന് ഈ രംഗത്ത് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും.
‘ട്രൂകാളര്‍’നു ബദലായി ഫെയ്സ്ബുക്കിന്‍റെ പുതിയ ആപ്പ്ളിക്കേഷന്‍

Summary: Facebook plans to make a dialer application which has close resemblance to ‘Truecaller’ application. Initially it will be available only on android platforms.

Keywords: Facebook, Dialer application, Truecaller, Android, Technology
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia