വ്യാജവാര്‍ത്തകളും തട്ടിപ്പുകളും പ്രതിരോധിക്കാന്‍ ഫെയ്‌സ് ബുക്ക്: ഇനി നിങ്ങളാരാണെന്ന് ഫെയ്‌സ് ബുക്ക് പറയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക് : (www.kvartha.com 21/01/2015) വ്യാജവാര്‍ത്തകളും തട്ടിപ്പ് നടത്തുന്നതിനായി നല്‍കുന്ന തെറ്റായ വിവരങ്ങള്‍പ്രചരിപ്പിക്കുന്നതിനുമെതിരായി ഫെയ്‌സ് ബുക്ക് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.ഇതിനായി ഉയര്‍ന്ന നിലയിലുള്ള സാങ്കേതിക സംവിധാനവും കൃത്യമായ നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഫെയ്‌സ് ബുക്ക് അറിയിച്ചു. ഫെയ്‌സ് ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

ഫെയ്‌സ് ബുക്കിലെ 135 കോടി അംഗങ്ങള്‍ക്കിടയില്‍ മനപ്പൂര്‍വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് തടയിടാനുള്ള നടപടിയാണിതെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ഫെയ്‌സ് ബുക്കിലെ അംഗങ്ങളില്‍ വളരെയധികം വ്യാജ അക്കൗണ്ടുകള്‍ കമ്പനി അധികൃതര്‍ ഇതിന് മുന്‍പ് കണ്ടെത്തിയിരുന്നു. കൂടാതെ ഫെയ്‌സ് ബുക്കില്‍ സജീവ അംഗങ്ങളായ വ്യക്തികളുടെ 'മനശാസ്ത്രം' കണ്ടെത്താനും അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ടില്‍ സജീവമായ അംഗങ്ങളുടെ സ്ഥിരമായുള്ള പോസ്റ്റും കമന്റും കണ്ടെത്തിയാല്‍ ഇവര്‍ 'എത്തരക്കാരാണെന്ന്' കണ്ടെത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കൂടാതെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്ത വ്യാജമാണോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ യൂസര്‍മാര്‍ക്ക് അവസരമൊരുക്കുന്ന സംവിധാനവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ വ്യാജമെന്ന് റിപ്പോര്‍ട്ട് ചെയ്താല്‍, ഫെയ്‌സ്ബുക്കിലെ മറ്റ് ഫില്‍റ്ററുകള്‍ ചെയ്യുംപോലെ ആ വാര്‍ത്ത പൂര്‍ണമായി ഒഴിവാക്കപ്പെടില്ല. പകരം, അതിനൊപ്പം ഒരു മുന്നറിയിപ്പ് ലേബല്‍ ചേര്‍ക്കപ്പെടുകയും, ആ പോസ്റ്റ് ന്യൂസ് ഫീഡ്‌സില്‍ ഡൗണ്‍ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്യും.
വ്യാജവാര്‍ത്തകളും തട്ടിപ്പുകളും പ്രതിരോധിക്കാന്‍ ഫെയ്‌സ് ബുക്ക്: ഇനി നിങ്ങളാരാണെന്ന് ഫെയ്‌സ് ബുക്ക് പറയും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Fake news, Misleading stories, Face book, Control, Technology.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia