ADVERTISEMENT
ബാഴ്സലോണ: ഫേസ് ബുക്ക് വാട്സ് ആപ്പ് ഏറ്റെടുത്തശേഷം വാര്‍ത്തകള്‍ ഒഴിയുന്നില്ല, 19 ബില്യണിന് വാട്സ് ആപ്പിനെ സ്വന്തമാക്കിയെങ്കിലും അഞ്ച് വര്‍ഷത്തേയ്ക്കും കൂടി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനാണ് സക്കര്‍ബര്‍ഗിന്റെ തീരുമാനം.
ബാഴ്സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് സക്കര് ബര്‍ഗ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വാട്സ് ആപ്പിനെ ഇത്രയും വിലകൊടുത്തു വാങ്ങണമായിരുന്നോ എന്ന ചോദ്യത്തോട് സക്കര്‍ബര്‍ഗിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്റെ അഭിപ്രായത്തില്‍ വാട്സ് ആപ്പിന് 19 ബില്യണിനേക്കാള് വിലയുണ്ട്. വളരെ തുച്ഛമായ വിലയ്ക്കാണ് അവര്‍ ആ സോഫ്റ്റ്വെയര് എനിക്ക് തന്നത്.
നിങ്ങള്‍ക്ക് അത് ഒരു നഷ്ട കച്ചവടമാണെന്ന് തോന്നിയേക്കാം. പക്ഷേ എന്നെ സംബ്ന്ധിച്ച ഇതൊരു നല്ല കച്ചവടമായിരുന്നു, ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിന് പകരം കൂടുതല്‍ പേരെ അംഗങ്ങളാക്കുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍ ശ്രമിക്കുന്നത്. വാട്സ് ആപ്പിന്റെ ഒരു ഡേറ്റാ പോളിസിയിലും മാറ്റം വരുത്തേണ്ടതില്ലെന്നും സി.ഇ.ഒ. സക്കര്‍ബര്‍ഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.